കനവുകളിലുടെ

കനവുകളിലുടെ

ഓർമ്മകളുടെ പാണ്ഡവും പേറി സമാന്തരങ്ങളിലുടെ 
ഗതകാലങ്ങളുടെ സ്മരണ 
അയവിറക്കി സഞ്ചാരം
 തുടരുമ്പോളൊരൊന്നും
കൺമുന്നിലൂടെ കടന്നുപോയി 

നിൻ ലോലാക്കിൻ കിലുക്കങ്ങളും
അന്നനടച്ചേലും കണ്ട് മതിമറന്ന് 
നിൽക്കവേ പെട്ടെന്ന് മഴ വന്ന് 
കണ്ണീർ ചിരി തൂകിയ നേരം 

ഇറയത്തെ വെള്ളത്തുള്ളികളുടെ 
എറിച്ചിലുകളും കുളിർ കാറ്റുമെറ്റ്
മെതുവേ നടന്നു വഴിയിലുടെ ഏകനായി 

തോന്നിയത് തുഴഞ്ഞ്
നിൻ അടുത്തെത്തുവാൻ 
സ്വപ്നം കണ്ട് ഉറങ്ങിയ നേരം 
ചക്രവാള സന്ധ്യയുടെ 
കിരണങ്ങൾ ഏറ്റു 
കനവുകൾക്ക് 
കടിഞ്ഞാൺ വീണു
ഇറങ്ങുവാനുള്ള 
ഇടത്തേക്ക് വണ്ടിയുടെ 
വേഗത കുറഞ്ഞു വന്നു .

ജീ ആർ കവിയൂർ
03 11 2022

 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “