പങ്ക് വെയ്ക്കാം

പങ്ക് വെയ്ക്കാം 

എന്നോട് പ്രണയം തോന്നുന്നുവെങ്കിൽ
എല്ലാവരും അവരവരുടെ ദുഃഖം തന്നീടുക
പങ്ക് വേക്കും തോറും ലാഘവമാകുമല്ലോ
ഈ കരാർ തുടരാം ഇനിയും നിങ്ങൾക്കൊക്കെയായിട്ട്

നിങ്ങൾ തൻ വേദന ഞാൻ 
ഏറ്റുകൊള്ളുമ്പോൾ എനിക്ക് 
നിങ്ങളെനിക്ക് എൻ്റെ
പ്രണയത്തെ വിട്ടു തന്നീടുക

എന്നോട് പ്രണയം 
തോന്നുന്നുവെങ്കിൽ
എല്ലാവരും അവരവരുടെ
 ദുഃഖം തന്നീടുക

എൻ്റെ പ്രണയത്തെ തന്നാൽ
എൻ്റെ കണ്ണുകൾ നനയില്ല
കണ്ണുകളിൽ ചിരി പടരും 
ചുണ്ടുകളിൽ പുഞ്ചിരി മായുകയില്ല

എന്നോട് പ്രണയം 
തോന്നുന്നുവെങ്കിൽ
എല്ലാവരും അവരവരുടെ
 ദുഃഖം തന്നീടുക

ജീ ആർ കവിയൂർ
27 11 2022


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “