എന്റെ പുലമ്പലുകൾ -94

എന്റെ പുലമ്പലുകൾ -94

പ്രകാശം മറയുന്നേരം 
കൂടെ സഞ്ചരിച്ച ഇരുൾ 
ഗ്രസിക്കുന്നതും ചുറ്റിനും 
സൂര്യൻ കയ്യൊഴിയുമ്പോൾ 
ചിരാതുകൾ കത്തി നിൽക്കും 

പൂർണ്ണമാകാത്ത കഥകളാണ് എന്റെ 
ചിലപ്പോൾ പുഞ്ചിരിക്കും മറ്റു ചിലപ്പോൾ കണ്ണുനീർ പൊഴിക്കും അറിയില്ല എന്നിൽ ഇങ്ങനെ ഒക്കെ മറഞ്ഞു കിടക്കുന്നുവല്ലോ 

കാഴ്ചകൾ പലതും വാങ്ങുന്നു 
അവർക്ക് എന്നോട് പിണക്കമാണ് 
എന്തെന്നോ കൂടെക്കൂടെ ഞാൻ 
ദർപ്പണം മാറ്റുന്നു ..

പ്രകാശം മറയുന്നേരം 
കൂടെ സഞ്ചരിച്ച ഇരുൾ 
ഗ്രസിക്കുന്നതും ചുറ്റിനും 

ജീ ആർ കവിയൂർ
27 .11.2011

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “