രാവുകളിൽ (ഗസൽ )

രാവുകളിൽ (ഗസൽ )

ഇമയടയാത്ത
 രാവുകളിൽ 
അവളുടെ ഓർമ്മകൾ 
എന്നെ വേട്ടയാടുന്നു 

തിരിഞ്ഞും മറിഞ്ഞും 
കിടന്നിട്ടും 
നിൻ സാമീപ്യമറിഞ്ഞു 
മുറിയാകെ മുല്ലപ്പൂവിൻ
 ചാരു ഗന്ധം 

ഇമയടയാത്ത
 രാവുകളിൽ 
അവളുടെ ഓർമ്മകൾ 
എന്നെ വേട്ടയാടുന്നു 

പതചലനത്തിനു
കാതോർത്ത് കിടന്നു 
സ്വപ്നാടനം നടത്തുവാൻ  
എവിടെനിന്നോ കൊലുസ്സിൻ 
കിലുക്കങ്ങൾ കേൾക്കായി 

ഇമയടയാത്ത
 രാവുകളിൽ 
അവളുടെ ഓർമ്മകൾ 
എന്നെ വേട്ടയാടുന്നു  

തുറന്നിട്ട ജാലക 
വാതിലിൽ നിന്നും 
കാറ്റു മെല്ലെ മൂളിയടുത്തു 
നിൻ പരിരമ്പണത്തിൻ 
മൃദുലതയുടെ ഓർമ്മയാൽ 
കുളിർ കോരി മെയ്യാകെ 

ഇമയടയാത്ത
 രാവുകളിൽ 
അവളുടെ ഓർമ്മകൾ 
എന്നെ വേട്ടയാടുന്നു 

ജീ ആർ കവിയൂർ
07 11 2022


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “