പ്രതീക്ഷയുമായി

പ്രതീക്ഷയുമായി 

ഉദയകിരണങ്ങൾ 
ചക്രവാളം കടന്ന് 
വരും നേരം 
ഇണയരയന്നങ്ങൾ 
ഒഴുകി നടന്നു പുഴയിലൂടെ 

ഓർമ്മകളുടെ തലോടലേറ്റ് 
തിരകൾക്കൊപ്പം നടന്നുമെല്ലേ 
നനഞ്ഞ പാദവും 
വിരഹിണിയാം കടലും 
താനും ഒരുപോലെയോ 

ഇടവഴികളിലൂടെ നടന്നു
 പോയ് പോയ ദിനങ്ങളുടെ തിരുശേഷിപ്പുകൾ തേടി 
സൂര്യനെ കണ്ടു കൊതി 
തീരാത്ത താമരയെ 
കൈയ്യിലെടുത്ത് 
അസ്തമയ സൂര്യനെ
 കണ്ടു മടങ്ങുന്നു 

തോളുരുമ്മിയ നടന്നൊരു 
മറക്കാനാവാത്ത 
യാത്രകളുടെ മധുര നോവ് 
നെഞ്ചിലേറ്റി യാത്ര തുടർന്നു 
ഗതിവേഗമറിയാതെ 
നാളെയെന്ന പ്രതീക്ഷയുമായി 

ജീ ആർ കവിയൂർ 
02 11 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “