നീയാണ് നീയാണ്
നീയാണ് നീയാണ്
ഇനി എന്തുണ്ട് ഈ
ഹൃദയ ക്ഷേത്രത്തിൽ
നീയല്ലാതെ മറ്റെന്ത്
നീയല്ലാതെ എന്ത് ദേവത
തുറന്നു നോക്കുക
അല്പമെങ്കിലും
സന്ദേഹം ഉണ്ടെങ്കിൽ
നീയാണ് നീയാണ് നീ മാത്രം
നൊമ്പരം കൊണ്ട്
പമ്പരം പോലെ ചുറ്റും
നോവിന്റെ മരുന്ന്
നീയാണ് നീയാണ് നീയാണ്
വിരഹത്തിൻ വേദനകളിൽ
പാടാനൊരുങ്ങും
പാട്ടിന്റെ പല്ലവി
നീയാണ് നീയാണ്
നീയാണ് നീ മാത്രം
ജീ ആർ കവിയൂർ
14 11 2022
Comments