രാഗം അനുരാഗമായി

രാഗം അനുരാഗമായി

രാഗം അനുരാഗമായി മാറുമ്പോൾ ഋതുക്കളുടെ വർണ്ണങ്ങളായി തീരുമ്പോൾ പ്രാണൻ പ്രാണനിൽ ചേരുമ്പോൾ പ്രണവകാരമായി സംഗീതം

സപ്ത സ്വരരാഗ വീചികൾ മുഴങ്ങുമ്പോൾ താളെ രാഗ ശ്രുതി ഉണരുമ്പോൾ 
മൗനം വാചാലമാകുമ്പോൾ 
സ്മൃതിയിൽ വിടർന്നൊരു കമലം

സൂര്യരശ്മിയാൽ തിളങ്ങിയ നേരം 
സ്വർണ്ണ വർണ്ണങ്ങളാൽ നിൻ 
ശോഭയാൽ മനമാകെ തരളിതമായ് ശാന്തിയാൽ പടർന്നു അനുരാഗം രാഗ താളമായി 

ജീ ആർ കവിയൂർ
28 11 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “