അല്ലയോ താജ്

അല്ലയോ താജ് 

വെണ്ണക്കല്ലിൽ തീർത്ത 
പ്രണയകുടീരമേ നിന്നിൽ
 ഉറങ്ങുന്നവല്ലോ മുംതാസിന്റെയും ഷാജഹാൻ ചക്രവർത്തിയുടെയും 
പാർത്ഥിക ശരീരങ്ങൾ 

യമുന തൻ തീരത്ത് തിളങ്ങുന്ന പ്രണയത്തിൻ വെണ്മയാം താജേ
നിനക്കു വേറൊരു വിളിപ്പേരുണ്ടന്നു
തേജോ മഹലെന്ന് പറയപ്പെടുന്നു
പരമശിന്റെയും പാർവതിയുടെയും പ്രണയത്തിൻ കൊട്ടാരമെന്ന്  

ഇനി ഇതുപോലൊരു മഹൽ പണിയുവാതിരിക്കാൻ ഷാജഹാൻ ചക്രവർത്തി ശില്പിയുടെ കൈവെട്ടാൻ ഒരുങ്ങിയപ്പോൾ 
അവസാന ആഗ്രഹം സാഫല്യമന്നൊണം താഴിക കുടത്തിൻ മുകളിലേറി ആരും കാണാതെ 
ഉളിപ്പാട്  വീഴ്ത്തിയതിനു പിന്നാലെ 
എല്ലാ മഴയെത്തും കണ്ണുനീർ വാർക്കുമ്പോലെ മുംതാസിന്റെ കുടീരത്തിലേക്കുതുള്ളികൾ വീഴുമത്രേ 
ഇങ്ങനെ പല കഥകളും
 പ്രചരിച്ചു പോരുന്നത് 
സത്യമോ മിഥ്യയൊന്നറിയില്ല 
എങ്കിലും നിന്റെ തലയുയർത്തി
നിൽപ്പ് കാണുമ്പോൾ പ്രണയമെത്ര ഉന്നതമാണെന്ന് അറിയുന്നു 

ജീ ആർ കവിയൂർ 
07 11 2022



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “