മുളപൊട്ടി വിരിഞ്ഞു

മുളപൊട്ടി വിരിഞ്ഞു 

പുലർകാല സൂര്യൻ 
മിഴിചിമ്മിയുണർന്നു 
കിഴക്കൻ ചക്രവാളത്തിൽ 
കിളി കുല ജാലങ്ങളൊക്കെ 
കളകളനാദമുണർത്തി പാടി 

കടലല്ല താളം പിടിച്ചു 
പതഞ്ഞു നുരഞ്ഞു പൊന്തി 
ലഹരിയായി കരയെ പുണർന്നു 
കണ്ടുനിന്നവരുടെ മനസ്സും
 കൊണ്ടറിഞ്ഞുവല്ലോ 

മടങ്ങിയെത്തി 
ഗ്രാമപാതയിലൂടെ 
കാറ്റ് ഏറ്റു നടന്നുവരികേ 
മണ്ണിന്റെയും ചോളത്തിൻ്റെയും
മണമറിഞ്ഞു 
നെല്ലിൻ പാട വരമ്പിലൂടെ 

പുൽക്കൊടിത്തുമ്പിൽ 
 മഞ്ഞിൻ കണങ്ങൾ 
മെല്ലെ നൃത്തമാടി
തെങ്ങോലകൾ കാറ്റിലാടി 

നെൽ വയലുകൾ 
പച്ച വിരിച്ചു 
മണ്ടുപങ്ങളും ചീവിടുകളും
കച്ചേരി നടത്തി
മനമൊരു സ്വർഗ്ഗീയ 
ആരാമത്തിലെത്തിയ
 പോലെ തരിച്ചു നിന്നു 
നിന്നോർമ്മകൾ വീണ്ടും
മുളപൊട്ടി വിരിഞ്ഞു 

ജീ ആർ കവിയൂർ 
04 11 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “