Posts

ശ്രീരാമദൂത ജയ ഹനുമാനേ

Image
ശ്രീരാമദൂത ജയ ഹനുമാനേ ശ്രീരാമദൂത ജയ ഹനുമാനേ വീരമാരുതേ ജയ ജയ ഹനുമാനേ രഘുപതി പാദഭക്ത ജയ ഹനുമാനേ അഞ്ജനേയാ ജയ ജയ ഹനുമാനേ… രാമനാമാമൃതം ഹൃദയേ വഹിക്കും രഘുനാഥ സേവകനാം വീര ഹനുമാനേ സീതാദേവിയെ തേടി സാഗരം താണ്ടിയ സുന്ദരരൂപാ ജയ ജയ ഹനുമാനേ… ഗിരിശിഖരം പോലെ ഗംഭീര ദേഹാ ഗരുഡഗതിയോടെ ഗഗനം പിളർന്നവനേ ലങ്കാപുരം ദഹിപ്പിച്ച ലീലാവീരാ ലക്ഷ്മണ ജീവദായകാ ജയ ഹനുമാനേ… അഞ്ജനാതനയാ വായുപുത്രാ അമിതബലധാമാ മഹാവീരാ രാമചന്ദ്രന്റെ തിരുമൊഴി കേൾക്കാൻ എന്നും കാത്തുനിൽക്കും ദാസ ഹനുമാനേ… രാമപാദത്തിൽ ശിരസ്സു നമിക്കും രാമനാമത്തിൽ ഹൃദയം നിറയും ഭക്തജനങ്ങൾക്ക് അഭയം അരുളും ഭക്തവത്സലാ ജയ ജയ ഹനുമാനേ… ശ്രീരാമദൂത ജയ ഹനുമാനേ വീരമാരുതേ ജയ ജയ ഹനുമാനേ രഘുപതി പാദഭക്ത ജയ ഹനുമാനേ അഞ്ജനേയാ ജയ ജയ ഹനുമാനേ… ശ്രീരാമ ജയരാമ ജയ ജയ രാമ… ശ്രീരാമ ജയരാമ ജയ ജയ രാമ… ശ്രീഹനുമാൻ ജയ… ജയ… ജയ… ജീ ആർ കവിയൂർ  02 09 2026 (തിരുവല്ല, കവിയൂർ)

മലരണിയും കാടുകളിൽ

Image
മലരണിയും കാടുകളിൽ മലരണിയും കാടുകളിൽ സുമശരങ്ങൾ പെയ്യും ഋതുവസന്തം, സുരഭില നിമിഷങ്ങൾ ഓർമ്മകൾ പൂക്കുന്നുവല്ലോ… മഴമേഘങ്ങൾ കണ്ടാടും മയിൽപ്പേടയും, കളനാദം പൊഴിക്കുന്ന കുയിലുകളും… മിഴികളിൽ മൊഴിയും അനുരാഗഗീതം, മെല്ലെ തഴുകും തെന്നലും… പൂവിതളിൽ വീണുടയും മഞ്ഞുതുള്ളിപോൽ, പൂങ്കാറ്റിൽ പരന്നെത്തും മധുരസുഗന്ധം… കണ്ണുകളിൽ തെളിയുന്ന കിനാവിൻ വർണ്ണം, കാതുകളിൽ നിറയുന്ന മൃദുമന്ത്രണം… നിലാവിന്റെ നീലവിരിപ്പിൽ നക്ഷത്രങ്ങൾ ചിരിച്ചുവല്ലോ, നിശാഗന്ധി വിരിയുന്ന രാവിൻ തീരത്ത്… നിന്നെക്കുറിച്ചുള്ളൊരു നനവാർന്ന ഓർമ്മ, എൻ ഹൃദയത്തിൽ ഇന്നും സ്വരമായ് പെയ്യുന്നു… കൈകോർത്തു നടന്നൊരു വഴിയോരമാകെ, കൊഴിഞ്ഞുപോയ പൂക്കൾ കഥകൾ ചൊല്ലുന്നു… പിരിയുവാൻ കഴിയാത്ത മനസ്സിൻ തന്ത്രികൾ, പുതിയൊരു ഈണമായ് മൂളിത്തുടങ്ങുന്നു… കാലം കടന്നാലും വാടാത്ത പൂവായ്, കാത്തുവെച്ചൊരു സ്നേഹം ഉള്ളിൽ വിരിയുന്നു… വസന്തം വീണ്ടും വരും ഈ വഴിത്താരയിൽ, നമ്മുടെ കിനാവുകൾ പൂത്തുലയുന്നു… മലരണിയും കാടുകളിൽ സുമശരങ്ങൾ പെയ്യും ഋതുവസന്തം, സുരഭില നിമിഷങ്ങൾ ഓർമ്മകൾ പൂക്കുന്നുവല്ലോ… മിഴികളിൽ മൊഴിയും അനുരാഗഗീതം, മെല്ലെ തഴുകും തെന്നലായ് നീ വരുമോ… എൻ ഹൃദയവീണയിൽ മധുരമൊരു രാഗമാ...

കണ്ടാലിനി മിണ്ടുമോ

Image
കണ്ടാലിനി മിണ്ടുമോ  കണ്ടാലിനി മിണ്ടുമോ  കണ്ടില്ലെന്നു നടിക്കുമോ  കാലം എത്ര കഴിഞ്ഞതല്ലേ  കഴിഞ്ഞതൊക്കെ മറന്നുവോ  കണ്ടാലിനി മിണ്ടുമോ  കണ്ടില്ലെന്നു നടിക്കുമോ  കാലം എത്ര കഴിഞ്ഞതല്ലേ  കഴിഞ്ഞതൊക്കെ മറന്നുവോ  കനവുകളൊക്കെ കണ്ടിരുന്നില്ല  കാഞ്ഞിരത്തിൻ ചുവട്ടിൽ വന്നിരുന്നില്ലേ  കഥകളൊക്കെ പറഞ്ഞതല്ലേ  കളിചിരിയൊക്കെ മാഞ്ഞുവല്ലോ  കണ്ടാലിനി മിണ്ടുമോ  കഴിഞ്ഞതൊക്കെ മറന്നുവോ  കാലൊച്ച നിന്റെ കേട്ടില്ല  കാത്തിരുന്നു വഴിത്താരയിലായി  കുളിരും വെയിലും വന്നു പോയി  കദമില്ലാതെ മറ്റൊന്നും ഇല്ലല്ലോ  കണ്ടാലിനി മിണ്ടുമോ  കഴിഞ്ഞതൊക്കെ മറന്നുവോ  കാറ്റിലലയും ഇലകൾ ചോദിച്ചു, കാണാതായതെന്തേ നീയെന്ന്, കരളിൽ മായാത്തൊരു നൊമ്പരമായി, കാൽപ്പാടുകൾ മാത്രം ശേഷിച്ചുപോയി. കണ്ടാലിനി മിണ്ടുമോ  കണ്ടില്ലെന്നു നടിക്കുമോ  കാലം എത്ര കഴിഞ്ഞതല്ലേ  കഴിഞ്ഞതൊക്കെ മറന്നുവോ    ജീ ആർ കവിയൂർ  02 09 2026 (തിരുവല്ല, കവിയൂർ)

അല്പനേരം കണ്ടപ്പോൾ

അല്പനേരം കണ്ടപ്പോൾ  അല്പനേരം കണ്ടാലും ഹൃദയത്തിൽ പതിയും, അല്പവാക്കിൽ പോലും സ്നേഹനാദം നിറയും, അല്പനേരം ചിരിച്ചാൽ നിമിഷങ്ങൾ വിരിയും, അല്പമെങ്കിലും ജീവിതം ധന്യമാം തീരും. വന്നുപോകും വഴിയിൽ ചില ബന്ധങ്ങൾ പൂക്കും, പിരിഞ്ഞുപോയാലും ഓർമ്മകളായ് നിൽക്കും, കാലമകലുംതോറും മായാതെ തെളിയും, അല്പനേരം മതി… ഹൃദയം നിറയുവാൻ. വഴിയരികിൽ കണ്ടുമുട്ടും നിമിഷങ്ങൾ ചിലത്, വർഷങ്ങളോളം മനസ്സിൽ മായാതെ നിൽക്കും, ചില മുഖങ്ങൾ ജീവിതം തൊട്ടുണർത്തുമ്പോൾ, അല്പനേരം പോലും അനശ്വരമാകും. ജീ ആർ കവിയൂർ  02 09 2026 (തിരുവല്ല, കവിയൂർ)

അക്ഷരമലരുകളിൽ ശ്രീരാമനാമം

Image
അക്ഷരമലരുകളിൽ ശ്രീരാമനാമം എഴുതി തുടങ്ങിയ എഴുത്താണി തുഞ്ചത്തെ അക്ഷരമലരുകൾ പെയ്തിറങ്ങി, പനയോലകളിലായി രാമം, ശ്രീരാമനാമം പാടിച്ചത് പൈങ്കിളിയെക്കൊണ്ട്... ഭാരതപ്പുഴയുടെ ഭാവതീരങ്ങളിൽ, മണൽപ്പരപ്പിലായി കാറ്റേറ്റുപാടി, രാമകഥാശ്രവണ പുണ്യമായ് മാറി, ബാലൻ അയോധ്യ വിട്ട് ആരണ്യം തണ്ണിലേറി  കിഷ്കിന്ധാധിപനോട് സുന്ദരമായി യുദ്ധം ചെയ്തു മുന്നേറി... തേനൂറും കഥാശീലുകൾ പാടിയ നേരം, മനസ്സ് നിളാതീരത്തെ അനിലന്റെ തലോടലിൽ മെല്ലെ, അങ്ങ് ചിത്തസുഖം പകർന്നു നിന്നു... തുഞ്ചത്തെഴുത്തച്ഛന്റെ പാദസ്പർശം കൊണ്ട പുണ്യമാമീ മണ്ണിലായി, ഭക്തിയുടെ പാരവശം തുളുമ്പിയ ധന്യmമാർന്നകർമ്മമണ്ഡലം... ആദികാവ്യത്തിന്റെ അന്തസ്സത്ത പാഴാക്കാതെ പകർന്നു ആചാര്യന്റെ എഴുത്താണിയിൽ വിരിഞ്ഞ സുവർണ്ണാക്ഷരങ്ങൾ, ഇന്നും ഈ മണ്ണിന് ഏറെ കുളിർ പകരുന്നു... ജീ ആർ കവിയൂർ  02 09 2026 (തിരുവല്ല, കവിയൂർ)

മാനസ ചോരാ മധുസൂദനാ

Image
മാനസ ചോരാ മധുസൂദനാ ഗുരുവായൂരപ്പൻ്റെ തിരുനടയിൽ മനസ്സിൻ താളുകൾ തുറന്നിടാം ഭക്തിയുടെ കുളിർമഴ നുകരാൻ ഇന്നേ എൻ്റെ ഉള്ളം തുടിക്കുന്നു മാനസ ചോരാ മധുസൂദനാ മരുവുക മാനമിതിൽ കണ്ണാ പീലിമുടിയും കയ്യിലെ വെണ്ണയും കണ്ടാൽ കണ്ണ് കൊതിയേറുന്നു പാൽപുഞ്ചിരിയിൽ മായാലോകം അരികിൽ വാ കുഞ്ഞികൃഷ്ണാ മാനസ ചോരാ മധുസൂദനാ മരുവുക മാനമിതിൽ കണ്ണാ അമ്പലനടയിലെ തിരിവെളിച്ചം ആത്മശാന്തിയുടെ അമൃതാണ് തുളസിമാലയും ചന്ദനക്കുറിയും എൻ്റെ മനസ്സിൽ നിറയുന്നു മാനസ ചോരാ മധുസൂദനാ മരുവുക മാനമിതിൽ കണ്ണാ പാലാഴിയിൽ പള്ളികൊള്ളുന്നവൻ ഭക്തരുടെ പ്രാണന്റെ പ്രാണൻ കഷ്ടതകൾ മാറ്റും കാർവർണ്ണൻ തൃപ്പാദത്തിൽ സർവ്വവും സമർപ്പിക്കാം മാനസ ചോരാ മധുസൂദനാ മരുവുക മാനമിതിൽ കണ്ണാ കാലവും കോലവും മാറുന്നേരം കൈപിടിച്ചു കൂടെ പോരുവാൻ ഗുരുവായൂരപ്പൻ ഒപ്പം ഉണ്ടെന്നുള്ള വിശ്വാസം എൻ്റെ വലിയ ബലം മാനസ ചോരാ മധുസൂദനാ മരുവുക മാനമിതിൽ കണ്ണാ അഭയം നീയെൻ്റെ സർവ്വസ്വവും അരികിൽ വാ എൻ്റെ ഉണ്ണിക്കണ്ണാ നിൻ തിരുനാമം ജപിച്ചീടുന്നു എന്നെന്നും നിൻ പാദങ്ങളിൽ ദാസൻ ജീ ആർ കവിയൂർ  02 09 2026 (തിരുവല്ല, കവിയൂർ)

നീലവാനം കുടയാക്കി

Image
നീലവാനം കുടയാക്കി നീലവാനം കുടയാക്കി, നീലനിലാവിൻ പ്രഭയിൽ, നക്ഷത്രങ്ങൾ ചിങ്ങം രാവിൽ നിന്നെ ഓർത്തു കിടക്കും നേരം... കനവുകൾ ആയിരം വിരുന്നുവന്നു, എന്റെ മനസ്സിന്റെ ചില്ലമേൽ കൂടുകൂട്ടി, അറിയാതെ കൂടുകൂട്ടി, മോഹത്തിൻ പൂക്കളായ് വിരിഞ്ഞുനിന്നു... ഇലകൊഴിയും ശിശിരവും, മഴമുത്തുകൾ വിരിയും വർഷവും, പൂവിരിയും വസന്തവും, നിഴൽ തേടും ഗ്രീഷ്മവും, മാറിമാറി വന്നു ഋതുക്കൾ, നീ മാത്രം എന്തേ വന്നില്ല... പാട്ടിന്റെ ചരണങ്ങൾ തേടി, മൂളിമൂളി ഇരുന്നുറങ്ങിപ്പോയി, എപ്പോഴോ നീ വന്നതൊന്നും അറിഞ്ഞതേയില്ലല്ലോ പ്രിയനേ  പാതിരാവിൻ കാറ്റിനോട് നിന്റെ വരവിനെ ചോദിച്ചു, മിഴികളിൽ നിന്റെ രൂപം, മനസ്സിൽ നിന്റെ നാദം... ഒരു നാൾ നീ വന്നുചേരുമെങ്കിൽ, ഈ കാത്തിരിപ്പെല്ലാം പൂവണിയും, വിരഹത്തിൻ മേഘങ്ങൾ മാറിപ്പോയി പ്രണയമഴയായ് നീ പെയ്തിറങ്ങും... നീലവാനം കുടയാക്കി, നീലനിലാവിൻ പ്രഭയിൽ, നക്ഷത്രങ്ങൾ സാക്ഷിയായ് നിന്നെ ചേർത്തു ഞാൻ നിൽക്കും പ്രിയനേ ജീ ആർ കവിയൂർ 01-09-2026 (തിരുവല്ല, കവിയൂർ)

ചോദിക്കില്ല ഞാനൊരു

Image
ചോദിക്കില്ല ഞാനൊരു ചോദിക്കില്ല ഞാനൊരു ചോദ്യവും ചോദിച്ചു ചേതനകൾ ഉണർത്തിയിട്ട് ചപലതയായി മാറുകിലോ. ഉണ്ടു പണ്ട് ചോദിച്ചു മൂന്നടി ഭൂമിയും പിന്നെ മൊത്തത്തിൽ ഇല്ലാതെയായി സാമ്രാജ്യവും ചെങ്കോലും. മാനിഷാദ പാടിയും ഭാരത രാജ്യത്തെ ഭാസുരമാക്കി അയനങ്ങൾ ഏറെ കഴിഞ്ഞതു സരയുവിൽ. കാലങ്ങൾ മാറി മറിഞ്ഞു യുഗങ്ങളുടെ പാതയിൽ പുതിയ ദൂതന്മാർ വന്നു പോയി— മുരളികയും ചമ്മട്ടിയും ഗീതയും ഏന്തി. ശാന്തിയുടെ സന്ദേശവുമായി സ്നേഹത്തിന്റെ വെളിച്ചമായി കാരുണ്യത്തിന്റെ പാത കാട്ടിയ മഹാത്മാക്കൾ വന്ന കാലത്തും മനുഷ്യ മനസ്സുകളിൽ ചോദ്യങ്ങൾ ഉയർന്നുകൊണ്ടിരുന്നു. അതിരുകൾ കാവലായി ഭൂമുഖത്ത് ആധിപത്യങ്ങൾക്കായി പോരടിക്കുന്നവർ, സാങ്കേതികവിദ്യയുടെ ചൂണ്ടയിൽ ഭയത്തിന്റെ നിഴലുകൾ വീഴ്ത്തുന്നവർ. ഉയർത്തിയ ചോദ്യങ്ങൾ അനവധി വിപ്ലവങ്ങളുടെയും വിശ്വാസങ്ങളുടെയും വഴിയിലൂടെ ലോകം സഞ്ചരിക്കുമ്പോൾ, ഈ മഹാത്മാക്കളുടെ പാദമുദ്രകൾ കാലത്തിന്റെ വഴികളിൽ നമ്മോടൊപ്പം നടക്കുന്നു. മനസ്സുകൾ മതിലുകൾ പണിയുമ്പോൾ, മനുഷ്യൻ മനുഷ്യനെ അകറ്റിനിർത്തുമ്പോൾ, മനുഷ്യത്വത്തിന്റെ മൂല്യങ്ങൾ മണ്ണടിയുന്നു. തോക്കിൻ കുഴലിലൂടെയും വാക്കിൻ ധോരണികളിലൂടെയും ഇന്നും ഉത്തരമില്ലാ ചോദ്യമായ് നമ്മു...

ഹരിനാമം പുണ്യമല്ലോ

Image
ഹരിനാമം പുണ്യമല്ലോ ഓരോ ഓടക്കുഴലും പിറക്കുന്ന നേരം ഓമൽ കീർത്തനം പാടും ചുണ്ടിൽ നിന്നും ഒഴുകിയെത്താൻ കണ്ണന്റെ ദിവ്യനാമം ഒഴിയാത്ത മോഹത്താൽ കനവു കാണുന്നു! ഹരിനാമം പുണ്യമല്ലോ നിത്യം നാവിൽ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നാമം ഉദിക്കണേ! ഓരോ താമരപൂ മുകുളങ്ങളും തൻ തണ്ടിൽ വിരിയുമ്പോൾ ഗുരുവായൂരപ്പന്റെ തിരുമാറിലെ മാലയായി മാറാൻ ആ തിരുമേനിയിൽ ചേർന്നങ്ങനെ ഉറങ്ങാൻ കൊതിച്ചൂ ഉഴിയാം മണ്ണിൽ മോഹങ്ങൾ പൂക്കുന്നു! ഓരോ നിമിഷവും നിൻ കഥകൾ പറയാൻ ഈ ജന്മം നൽകിയ ഭഗവാനേ തൊഴുന്നു! ഹരിനാമം പുണ്യമല്ലോ നിത്യം നാവിൽ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നാമം ഉദിക്കണേ! ആദ്യം ഞാൻ നമസ്കരിക്കുമാ തൃപ്പാദ- ത്തീർത്ഥത്തിൽ സർവ്വവും സമർപ്പിക്കുന്നു! കൃഷ്ണാ ഗുരുവായൂരപ്പാ കാത്തരുളണേ ഭക്തിതൻ നിർവൃതി നൽകീടുമേ കൺമണീ! ഹരിനാമം പുണ്യമല്ലോ നിത്യം നാവിൽ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നാമം ഉദിക്കണേ! പാടിയും പറഞ്ഞും നിൻ ഭക്തിഭാവം   ഹൃദയത്തിൽ നിത്യവും നിഴലിക്കട്ടെ   ഈ വരികളിലെ ഭക്തിയും ഭാവവുമെല്ലാം   എന്റെ കണ്ണന്റെ മുന്നിൽ സമർപ്പിക്കുന്നു! ഹരിനാമം പുണ്യമല്ലോ നിത്യം നാവിൽ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നാമം ഉദിക്കണേ! ജീ ആർ കവിയൂർ  ...

നീയറിഞ്ഞോ

Image
നീയറിഞ്ഞോ നീയറിഞ്ഞോ എൻ ഹൃദയം മിടിക്കുന്നത് നിനക്കായ് മാത്രം... നിശീഥിനിയുടെ യാമങ്ങളിൽ നിലാവിൻ നിഴലിലായി, നിദ്രയില്ലാതെ തിരിഞ്ഞും മറിഞ്ഞും നിന്നോർമ്മകൾ എന്നെ പുണരുമ്പോൾ... നീയറിഞ്ഞോ എൻ ഹൃദയം മിടിക്കുന്നത് നിനക്കായ് മാത്രം... നീയറിയാതെൻ മിഴികളിൽ നീറും വേദന കാത്തിരിപ്പുണ്ട്, നീയെത്തുമെന്ന പ്രതീക്ഷയിൽ തുടിക്കുന്നു മനം നിനക്കായ്... നീയറിഞ്ഞോ എൻ ഹൃദയം മിടിക്കുന്നത് നിനക്കായ് മാത്രം... കാറ്റിലൊഴുകുന്നൊരു ഗന്ധമായി നീയെന്നിൽ നിറയുമ്പോൾ, ദൂരെയാണെങ്കിലും അരികിലായ് തോന്നുന്നു നീയെൻ ജീവനിൽ... നീയറിഞ്ഞോ എൻ ഹൃദയം മിടിക്കുന്നത് നിനക്കായ് മാത്രം... ഒരു മാത്ര നേരമെങ്കിലും നിന്നരികിൽ ചേർന്നിരിക്കുവാൻ, ഈ ജന്മമൊക്കെയും കാത്തിരിക്കും എൻ ഹൃദയം നിനക്കായ് മാത്രം...   ജീ ആർ കവിയൂർ  29 08 2026 (തിരുവല്ല, കവിയൂർ) .

അകലെത്തെ അമ്പിളി

Image
അകലെത്തെ അമ്പിളി അകലെത്തെ അമ്പിളി അരികത്തു ചെന്നു നീ, അവിടുന്നു സുഖമാണോ എന്ന് അറിയിക്കുമോ എൻ സന്ദേശം. എൻ മിഴികൾ നനയുന്ന നിലാവിൻ രാത്രിയിൽ, എൻ മനസ്സിൽ വിരിയുന്ന മൗനത്തിൻ പൂക്കളും കൊണ്ടുപോകുമോ? എൻ കാത്തിരിപ്പിന്റെ നീളുന്ന വഴികളിൽ, എന്നെങ്കിലും വരുമെന്ന പ്രതീക്ഷ തളിർക്കുന്നു— അവനോടു പറയുമോ? ഒറ്റയ്ക്കു ഞാനിന്നും ജനാലയ്ക്കരികിൽ, നിലാവിനെ നോക്കി നിശ്വാസമിടുമ്പോൾ, അവൻ എന്നെ ഓർക്കുന്നോ? താരങ്ങൾ ചുറ്റുമുണ്ടെങ്കിലും തനിച്ചാണെൻ രാവുകൾ, അവന്റെൊരു വാക്കിനായ് കാതോർത്തിരിക്കുമെന്ന കാര്യം പറയുമോ? അകലെത്തെ അമ്പിളി, അരികത്തു ചെന്നു നീ, എൻ ഹൃദയം കാത്തുവെച്ച ഈ സ്നേഹസന്ദേശം അവനു നൽകുമോ? ജീ ആർ കവിയൂർ 31 08 2026 ( തിരുവല്ല, കവിയൂർ)

തിരകൾ തേങ്ങുമ്പോൾ

Image
തിരകൾ തേങ്ങുമ്പോൾ തിര വന്നു കാലിൽ തൊട്ടകന്നു  തിരികെ വരാത്ത ഓർമ്മകളുണർത്തി  കടലിരമ്പം ഉള്ളിൽ തേങ്ങലായി  കിനാവുകളുടെ നോവേറ്റി മടങ്ങി   മൗനം വജ്രമാകും, മനയുക്തി പറയാതെ... കണ്ണിൻ കോണിലെ നനവിൽ കാണാതെ പോയ വാക്കുകളായി... സാഗരത്തിനക്കരെയായി തിരകൾ തേങ്ങുമ്പോൾ, കനലായ് കത്തുന്നൊരു കാത്തിരിപ്പായി ഞാൻ... പറയാതെ പോയൊരു സ്നേഹം നെഞ്ചിൽ മിച്ചമാകുമ്പോൾ, മറക്കാനാവാത്ത നോവുകൾ മിഴികളിൽ മഴയായ് പെയ്യും... ജീ ആർ കവിയൂർ 31 08 2026 ( തിരുവല്ല, കവിയൂർ)

തുടിക്കുന്നു നെഞ്ചകം

Image
തുടിക്കുന്നു നെഞ്ചകം അറിയാതെ പറഞ്ഞ വാക്കുകളൊക്കെ അറിയുന്നു ഇന്ന് ഹൃദയത്തിലാകെ, മറക്കുവാൻ ശ്രമിച്ച നാളുകളൊക്കെയും മിഴികളിൽ വീണ്ടും തെളിയുമ്പോൾ, പറയുവാൻ അവശേഷിച്ച സത്യങ്ങൾ ചുണ്ടിൽ വന്നു നിറയുന്നു, മൗനമായ് പോയൊരു സന്ധ്യയിൽ മനസ്സിൻ വാതിൽ തുറന്നിരുന്നു. അറിയാതെ പറഞ്ഞ വാക്കുകളൊക്കെ അറിയുന്നു ഇന്ന് ഹൃദയത്തിലാകെ, പറയാതെ പോയൊരു സ്നേഹവാക്കിനായ് കാത്തിരിക്കുന്നു ഇന്നും മനസ്സ്, നിഴലായി കൂടെയുണ്ടായിരുന്ന നാളുകൾ ഓർമ്മയായി മാറുമ്പോൾ, അകലങ്ങളിലെവിടെയോ നിന്നൊരു മധുരസ്വരം കാതിൽ കേൾക്കുന്നു. അറിയാതെ പറഞ്ഞ വാക്കുകളൊക്കെ അറിയുന്നു ഇന്ന് ഹൃദയത്തിലാകെ, തിരികെ വരുമോ എന്നാശിച്ചു വഴിയരികിൽ കണ്ണുകൾ കാത്തിരുന്നു, കാലം മായ്ക്കാത്ത മുറിവുകളൊക്കെയും കണ്ണീരായ് പെയ്തിറങ്ങുമ്പോൾ, കൈകൾ കോർത്തൊരു നിമിഷം മാത്രം തിരികെ കിട്ടിയിരുന്നെങ്കിൽ, തീരാത്ത നൊമ്പരം തീർന്നേനെ... ജീ ആർ കവിയൂർ  31 08 2026 (തിരുവല്ല, കവിയൂർ)

പറയുന്നവർ

Image
പറയുന്നവർ പറയുന്നവർ പലതും പറയും, വാക്കുകൾ കൊണ്ട് മനം നിറയ്ക്കും, പക്ഷേ വാക്കു പാലിക്കേണ്ട നേരം, പലരും പിന്നിലേക്ക് മാറും. വാഗ്ദാനങ്ങൾ നൽകാൻ എളുപ്പം, വാക്കുകൾ പറയാനും എളുപ്പം, പറഞ്ഞതൊന്ന് ചെയ്യാൻ വന്നാൽ, പലർക്കും പല കാരണങ്ങൾ. വാക്കിനേക്കാൾ വിലയുള്ളത്, വാക്കു പാലിക്കുന്ന മനസ്സാണ്, പറഞ്ഞതുപോലെ ചെയ്തു കാണുന്നവർ, ജീവിതത്തിൽ എന്നും മഹത്താണ്. ജീ ആർ കവിയൂർ  31 08 2026 (തിരുവല്ല, കവിയൂർ)

ഒരുപിടി ഓർമ്മപ്പൂക്കൾ”

Image
ഒരുപിടി ഓർമ്മപ്പൂക്കൾ” ഒരു പിടി പൂക്കൾ വാരിയിട്ട് ഓർമ്മകളുടെ കണ്ണുനീർ മുത്തുകൾ ഒഴുക്കി മടങ്ങി വന്നു ഓർത്തെടുത്തു ഓണവും വിഷുവും ഒരുമിച്ചനാളുകൾ പൂമരച്ചുവട്ടിലെ ആ സന്ധ്യയിൽ പുഞ്ചിരി തൂകിയ മുഖം കണ്ടപ്പോൾ മിഴികളിൽ പൂത്തൊരു കിനാവുപോലെ മനസ്സിൽ വിരിഞ്ഞൊരു പ്രണയകാലം കൈകോർത്തു നടന്ന വഴിയോരങ്ങളിൽ കാറ്റിനൊപ്പം ഒഴുകിയ മൊഴികളും നിലാവു പെയ്തൊരു രാത്രിയിലെന്നും നെഞ്ചിൽ സൂക്ഷിച്ചൊരു മധുരനിമിഷം കാലം കടന്നുപോയ വഴികളിലും മായാതെ നിൽക്കുന്നൊരു സ്നേഹചിത്രം പിരിഞ്ഞുപോയെങ്കിലും ഇന്നും ഉള്ളിൽ പൂവായ് വിരിയുന്നു ആ പ്രണയകാലം. ജീ ആർ കവിയൂർ  31 08 2026 (തിരുവല്ല, കവിയൂർ)

കണ്ണാടിയിലെ ഉണ്മ

Image
കണ്ണാടിയിലെ ഉണ്മ കണ്ണാടി നോക്കും മനസ്സേ കാണുന്നത് മായയാണെങ്കിലും ഉള്ളിൻ്റെ ഉള്ളിൽ നീറിപുകയുന്നത് ഉടയവരുണ്ടോ അറിയുന്നു വേദന മുഖം മനസ്സിൻ്റെ പ്രതിരൂപമെന്ന് മൊഴികൾ പറഞ്ഞത് എത്ര സത്യം മിഴികളിൽ തെളിയും വിഷാദം മഷിയാൽ പടരുന്നു സ്വാന്തനമായി മറച്ചുവെയ്ക്കുവാൻ നോക്കുമ്പോഴും കണ്ണുനീർ തുളുമ്പിടുന്നു കവിളിൽ അധ്വാനഭാരം തൻ വിയർപ്പുതിരുമ്പോൾ ഉള്ളം തകർന്നുപോയ് നീറുന്നുവോ ഓർമ്മകൾ തൻ തിരമാലകൾ നെഞ്ചിലടിക്കുമ്പോഴും കൈവിട്ടുപോയ കാലത്തിൻ വീഥികളിൽ മനസ്സിൽ തങ്ങിനിൽക്കുന്ന നോവിൻ്റെ അഴകിൽ എഴുതുന്നു എൻ്റെ പ്രാണൻ്റെ വരികൾ തീരാത്ത മോഹങ്ങൾ അരികിൽ ചേരുമ്പോൾ കാലത്തിൻ യാത്രാമൊഴി കേൾക്കവേ നോവിൻ കുളിരിൽ അലിഞ്ഞുപോയ നിമിഷങ്ങളിൽ നിത്യമാം ഉണ്മ മാത്രമായി അവശേഷിക്കുന്നു ജീ ആർ കവിയൂർ  30 08 2026 (തിരുവല്ല, കവിയൂർ)

കണ്ണൻ്റെ മുന്നിലെ മഞ്ചാടി(ഭക്തിഗാനം)

Image
കണ്ണൻ്റെ മുന്നിലെ മഞ്ചാടി (ഭക്തിഗാനം) കണ്ണന്റെ മുന്നിലെ മഞ്ചാടി പൊന്നു ഗുരുവായൂർ തിരുനടയിൽ മഞ്ചാടിക്കുരുവൊന്നു മുന്നിൽ കിടക്കുന്നു അതിനോടായി കണ്ണൻ ചോദിച്ചു സങ്കടമായോ എൻ ശ്രീകോവിലിൽ വരാൻ പറ്റിയില്ലായെന്നുള്ളതൊരു സങ്കടമില്ലേ കണ്ണാ കണ്ണാ ഗുരുവായൂരപ്പാ കണ്ണിനു കുളിർമ നൽകുന്നു ദർശനം കണ്ണാ കണ്ണാ കണ്ണാ എന്ന് വിളിച്ചേ പൊന്നു ഗുരുവായൂർ തിരുനടയിലേക്ക് നടക്കുന്ന ആളുകളുടെ കാലുകളാൽ ചവിട്ടുമ്പോൾ എന്തൊരു സുഖമെന്നറിയുമോ പിന്നെ ഇന്ന് ശീവേലിക്ക് എഴുന്നള്ളിക്കുമ്പോൾ കണ്ണാ കണ്ണാ ഗുരുവായൂരപ്പാ കണ്ണിനു കുളിർമ നൽകുന്നു ദർശനം നിന്റെ കുഞ്ഞു കാലും എന്റെ നെഞ്ചിൽ ചവിട്ടിയപ്പോൾ എന്തൊരു സുഖം! എന്തൊരു ഭാഗ്യമാണത് ആ മഞ്ചാടിക്കുരുവിനെ പോലെ ആവാറാവണം നമ്മൾ അതിന്റെ പേരാണ് സൗഭാഗ്യം കണ്ണാ കണ്ണാ ഗുരുവായൂരപ്പാ കണ്ണിനു കുളിർമ നൽകുന്നു ദർശനം കൃഷ്ണാ പൊന്നു ഗുരുവായൂർ പൂന്തോട്ട വീഥിയിൽ പീലിയും ചൂടി പൂവമ്പൻ പോലൊരു പൂഞ്ചിലുക്കവുമായി പുന്നാരകൃഷ്ണന്റെ പാദങ്ങൾ തേടി പോകുന്നു ഞാനിന്ന് പാടവരമ്പിൽ കണ്ണാ കണ്ണാ ഗുരുവായൂരപ്പാ കണ്ണിനു കുളിർമ നൽകുന്നു ദർശനം കുഞ്ഞുതൻ കാലടി കുളിരു നൽകുന്നു നെഞ്ചിൽ നിറയുന്നു നിത്യസൗഭാഗ്യം കണ്ണന്റെ കൈകള...

മൗനം പൂക്കും താഴ് വരയിൽ

Image
മൗനം പൂക്കും താഴ് വരയിൽ  [പല്ലവി] മൗനം പൂക്കും താഴ്വരയിൽ മോഹം പെയ്യും ചിരിമഴയിൽ മിഴികൾ നിറയും വേളകളിൽ നൊമ്പരം വിരിയും ഓർമ്മകളിൽ… [അവർത്തന പല്ലവി] മൗനം പൂക്കും താഴ്വരയിൽ മോഹം പെയ്യും ചിരിമഴയിൽ മിഴികൾ നിറയും വേളകളിൽ നൊമ്പരം വിരിയും ഓർമ്മകളിൽ… [ചരണം 1] നിശാഗന്ധി പൂക്കും വഴിയോരത്തിൽ നിലാവിൻ പെയ്യും പുൽമേടുകളിൽ നനു നനുത്തു വീശും കാറ്റിൻ തലോടലിൽ നിന്നോർമ്മ വിരിയും എൻ മനസ്സുകളിൽ [അവർത്തന പല്ലവി] മൗനം പൂക്കും താഴ്വരയിൽ മോഹം പെയ്യും ചിരിമഴയിൽ മിഴികൾ നിറയും വേളകളിൽ നൊമ്പരം വിരിയും ഓർമ്മകളിൽ… [ചരണം 2] കാലം തിരിയും വഴിയോരത്തിൽ പ്രതീക്ഷ നിൽക്കും കാത്തിരിപ്പിൽ നിൻമുഖം പൂത്തുലയും സ്വപ്നങ്ങളിൽ സ്നേഹഗന്ധം നിറയും ഹൃദയത്തിൽ [അവർത്തന പല്ലവി] മൗനം പൂക്കും താഴ്വരയിൽ മോഹം പെയ്യും ചിരിമഴയിൽ മിഴികൾ നിറയും വേളകളിൽ നൊമ്പരം വിരിയും ഓർമ്മകളിൽ… [ചരണം 3] പാതി വിടരും പൂക്കാലത്തിൽ പാട്ടായ് ഒഴുകും കാറ്റിൻ താളത്തിൽ നീലാകാശം പൂത്തുലയും രാവുകളിൽ നിന്നരികിൽ ഞാൻ അലിയും നിമിഷങ്ങളിൽ [അവർത്തന പല്ലവി] മൗനം പൂക്കും താഴ്വരയിൽ മോഹം പെയ്യും ചിരിമഴയിൽ മിഴികൾ നിറയും വേളകളിൽ നൊമ്പരം വിരിയും ഓർമ്മകളിൽ… ജീ ആർ കവിയൂർ...

ഗുരുവായൂരപ്പാ (ലളിത ഭക്തിഗാനം)

Image
ഗുരുവായൂരപ്പാ  (ലളിത ഭക്തിഗാനം) തൂണു പിളർന്നു നരസിംഹമൂർത്തിയായിട്ട്   അവിടുന്നു അവതരിച്ചതും   വാമനനായിട്ട് പ്രപഞ്ചം മുഴുവൻ   കുഞ്ഞു കാലുകൊണ്ട് അളന്നു തീർത്തതും   ഭക്തരെ എന്നും സംരക്ഷിച്ചീടുവാൻ   നമ്മുടെ പൊന്നു ഗുരുവായൂരപ്പനാണ്   ഗോവർദ്ധനം കുടയാക്കി   കാളിയമർദ്ദനം ചെയ്തു   [Chorus] എന്റെ ഗുരുവായൂരപ്പാ   കൃഷ്ണാ ഗുരുവായൂരപ്പാ   നെയ്പായസം കൊണ്ടുവരാൻ വൈകിയാൽ   അപ്പോൾ കണ്ണന് വിശക്കും   ആ മുഖം വാടും   കണ്ണുനിറഞ്ഞു ഒഴുകും   അരിഞ്ഞാണും ക്ഷീണം കൊണ്ട് ഊർന്നു പോകും   എന്റെ ഗുരുവായൂരപ്പാ   കൃഷ്ണാ ഗുരുവായൂരപ്പാ   [Chorus] എന്റെ ഗുരുവായൂരപ്പാ   കൃഷ്ണാ ഗുരുവായൂരപ്പാ   കനിവോടെ ഏവരെയും കാത്തുരക്ഷിക്കണേ   തിരുമുമ്പിൽ സദാ ഞങ്ങളെ വാഴ്ത്തിടണേ   നിൻ തിരുനാമം മാത്രം എന്നും ആശയായ്   ജന്മങ്ങൾ തോറും കൂടെ പോരില്ലേ പൊന്നു ഗുരുവായൂരപ്പാ ഭഗവാനേ   [Outro] എന്റെ ഗുരുവായൂരപ്പാ...

ഗുരുവായൂരപ്പാ (ലളിത ഭക്തിഗാനം)

Image
ഗുരുവായൂരപ്പാ  (ലളിത ഭക്തിഗാനം) തൂണു പിളർന്നു നരസിംഹമൂർത്തിയായിട്ട്   അവിടുന്നു അവതരിച്ചതും   വാമനനായിട്ട് പ്രപഞ്ചം മുഴുവൻ   കുഞ്ഞു കാലുകൊണ്ട് അളന്നു തീർത്തതും   ഭക്തരെ എന്നും സംരക്ഷിച്ചീടുവാൻ   നമ്മുടെ പൊന്നു ഗുരുവായൂരപ്പനാണ്   ഗോവർദ്ധനം കുടയാക്കി   കാളിയമർദ്ദനം ചെയ്തു   [Chorus] എന്റെ ഗുരുവായൂരപ്പാ   കൃഷ്ണാ ഗുരുവായൂരപ്പാ   നെയ്പായസം കൊണ്ടുവരാൻ വൈകിയാൽ   അപ്പോൾ കണ്ണന് വിശക്കും   ആ മുഖം വാടും   കണ്ണുനിറഞ്ഞു ഒഴുകും   അരിഞ്ഞാണും ക്ഷീണം കൊണ്ട് ഊർന്നു പോകും   എന്റെ ഗുരുവായൂരപ്പാ   കൃഷ്ണാ ഗുരുവായൂരപ്പാ   [Chorus] എന്റെ ഗുരുവായൂരപ്പാ   കൃഷ്ണാ ഗുരുവായൂരപ്പാ   കനിവോടെ ഏവരെയും കാത്തുരക്ഷിക്കണേ   തിരുമുമ്പിൽ സദാ ഞങ്ങളെ വാഴ്ത്തിടണേ   നിൻ തിരുനാമം മാത്രം എന്നും ആശയായ്   ജന്മങ്ങൾ തോറും കൂടെ പോരില്ലേ പൊന്നു ഗുരുവായൂരപ്പാ ഭഗവാനേ   [Outro] എന്റെ ഗുരുവായൂരപ്പാ...