"ഓർമ്മകളുടെ ലോകം" (ഗസൽ)

 "ഓർമ്മകളുടെ ലോകം" (ഗസൽ)




നിൻ ഓർമ്മകളിൽ മാത്രമെൻ ലോകം ഉണരുന്നു,
നിൻ ഓർമ്മകളിൽ മാത്രമെൻ സന്തോഷം വിരിയുന്നു. 

നീയില്ലാതെൻ ജീവിതം അപൂർണ്ണമായൊരു യാത്ര,
മിഴികളിൽ നിൻ സ്വപ്നങ്ങൾ മൗനം പൂക്കുന്നു.

ഓരോ നിമിഷവും നിൻ ഓർമ്മയിൽ ഹൃദയം,
പ്രിയതമൻ തൻ ചിന്തയിൽ ആത്മാവ് വിങ്ങുന്നു.

നിൻ ചിരി തൻ പ്രഭയിൽ എൻ വീട്,
നിൻ പുഞ്ചിരിയില്ലെങ്കിൽ ഏതു സ്വപ്നവും ശൂന്യമാകുന്നു.

ഹൃദയം തൊടും നിൻ വാക്കുകൾ പാതകൾ,
നിൻ ഓർമ്മതൻ സുഗന്ധം വഴികളിൽ നിറയുന്നു.

ഓരോ സന്ധ്യയും നിൻ ഓർമ്മയാൽ മനം,
ഓരോ പ്രഭാതവും നിൻ മൊഴികളാൽ ജീവിക്കാൻ പഠിപ്പിക്കുന്നു.

നീയില്ലാതെ ഈ വസന്തവും നിറം,
നീയില്ലാതെ ഈ ലോകം അർത്ഥശൂന്യമാകുന്നു.

നിൻ ഓർമ്മതൻ നിഴലിൽ ഞാൻ എന്നെ,
നിൻ ചിന്തകൾക്കൊപ്പം എൻ നോവുകൾ മറക്കുന്നു.

ജി ആർ തൻ ഹൃദയമൊഴികൾ ഇന്നിതാ,
നിൻ ഓർമ്മകളിൽ ഞാൻ എൻ ജീവിതം അർപ്പിക്കുന്നു. 

ജി ആർ കവിയൂർ 
30 03 2026
(കാനഡ, ടൊറന്റോ)


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത