ഓശാന ഗീതം (ഭക്തിഗാനം)
ഓശാന ഗീതം (ഭക്തിഗാനം)
ഓശാന പാടുനിന്നു ഞാനിന്നു
ഓശാന പാടുന്നിതാ ഞങ്ങൾ
ദാവീദിൻ സുതനോശാന!
ഓ ഓ ..
ഒലിവിലത്തളിരുകൾ കൈകളിലേന്തി
ജരുശലേം വീഥിയിൽ ആമോദം...
രാജാധി രാജനായ് വാഴ്ന്നൊരു നാഥനായ്
ഓ ഓ ആഹ ആഹാ
ഓശാന പാടുനിന്നു ഞാനിന്നു
ഓശാന പാടുന്നിതാ ഞങ്ങൾ
ദാവീദിൻ സുതനോശാന!
പൈതങ്ങൾ പാടിടുന്നു സ്തുതിഗീതം
പാത ഒരുക്കുന്നുവല്ലോ ഭക്തർ
സമാധാന ദൂതനായ് അണയുന്നു ദേവനായി
സർവ്വലോകർക്കും രക്ഷയേകാൻ വരുന്നിതാ
ഓശാന പാടുനിന്നു ഞാനിന്നു
ഓശാന പാടുന്നിതാ ഞങ്ങൾ
ദാവീദിൻ സുതനോശാന!
വിനയത്തിൻ ദിവ്യ പ്രഭയാൽ
വിളങ്ങുന്ന മഹനീയ രൂപം
കരുണതൻ ഉറവയായ് വാഴുന്ന സ്നേഹം!
ഇന്നീ സുദിനം ഓശാന തൻ പുണ്യം
നമ്മുടെ ഉള്ളിലും വാഴട്ടെ ദൈവം!
ഓശാന പാടുനിന്നു ഞാനിന്നു
ഓശാന പാടുന്നിതാ ഞങ്ങൾ
ദാവീദിൻ സുതനോശാന!
ജീ ആർ കവിയൂർ
29 03 2026
( കാനഡ , ടൊറൻ്റോ)

Comments