വേനലിന് കുളിരാശ്വാസം

വേനലിന് കുളിരാശ്വാസം



ജടരാഗ്നി തിളച്ചു മറിഞ്ഞു
ഉള്ളിലെ കടൽ ആർത്തിരമ്പി
മിഴികൾ വേഴാമ്പലായിമെല്ലെ
കാതുകൾ കുയിൽ നാദത്തിനായി
മനം മയിലാകാൻ കൊതിച്ചു

ചുട്ടുപൊള്ളുന്ന വേനലിനൊടുവിൽ,
കുളിർമഴയായ് നീ പെയ്തിറങ്ങി.
ഉരുകിയ മണ്ണും തളർന്ന മനസ്സും,
പുതുജീവൻ തേടി ഉണർന്നു.
മധുര നോവിൻ വരികളെഴുതി

പാടി താളം പിടിച്ചു മച്ചിൻ മുകളിൽ 
മരങ്ങളും പൂക്കളും ദാഹം തീർത്തു,
കാറ്റിൽ കുളിർമ്മ പടർന്നു.
ഗ്രീഷ്മത്തിൻ ചൂടിൽ നിന്നുള്ള,
വലിയൊരു ആശ്വാസമായി ഈ മഴ.

ജീ ആർ കവിയൂർ 
31 03 2026
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം