ശ്രീ രാമ ജയം ( രാമനവമി ഗാനം)

 ശ്രീ രാമ ജയം
 ( രാമനവമി ഗാനം)



കാട്ടിലെ വെളിച്ചമായ് കണ്മുന്നിൽ നിൽപൂ നീ,
കോദണ്ഡപാണിയാം പുണ്യപുരുഷൻ.
സീത തൻ പ്രാണനായ്, ലോകത്തിൻ ദീപമായ്,
രാമനാമം ചൊല്ലി വാഴ്ത്തുന്നു ഞങ്ങൾ.

മര്യാദ പുരുഷോത്തമനാം രാമ രാമ,
രമാപതിയേ രഘുത്തമാ രാമ രാമ.
അയോധ്യ തൻ രാജാവേ, ധർമ്മത്തിൻ രൂപമേ,
കരുണ തൻ കടലായ രാഘവാ...

രാവണ നിഗ്രഹം കഴിഞ്ഞു മടങ്ങവേ,
ജാനകി തൻ ആഗ്രഹമൊന്നാലെ..
പുഷ്പക വിമാനമിറങ്ങിയ പുണ്യഭൂമി,
കവിയൂരിൻ മണ്ണിൽ ശിവലിംഗ പ്രതിഷ്ഠയേകി.

ഭക്തന്റെ മനസ്സിലും ഹനുമൽ ഹൃദയത്തിലും,
സദാകാലം വാഴും പ്രഭു.
സൂര്യവംശത്തിൻ കുലദൈവമേ,
ഭക്തിതൻ പുഷ്പങ്ങൾ അർപ്പിക്കുന്നു.

രാമ ആത്മാ രാമാ നിൻ പുണ്യമറിഞ്ഞു ഭജിക്കുന്നേൻ,
ഉള്ളകം വാഴും നിൻ ചൈതന്യമേകണേ...
നിൻ പാദപത്മത്തിൽ ശിരസ്സു നമിക്കുന്നു,
ശാന്തി തൻ തീരത്ത് എത്തിക്കൂ ഞങ്ങളെ.

ജീ ആർ കവിയൂർ 
27 03 2026
(കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത