സന്ധ്യാതാരകം

സന്ധ്യാതാരകം

സന്ധ്യാകാശം നീല നിറങ്ങളിൽ മിഴിയൊഴു ക്കുന്നു,
നക്ഷത്രങ്ങൾ ഓർമ്മകളിൽ തിരിഞ്ഞു നോക്കുന്നു.
പറവികൾ സ്വന്തം ചില്ലകളിൽ ചേക്കേറുന്നു 
കാറ്റ് തണുപ്പിന്റെ ഗന്ധം പകരുന്നു.

പാതകൾ മൃദുവായി വെളിച്ചത്തിൽ വിരിയുന്നു,
അറിയാത്ത ഹൃദയങ്ങൾ കാഴ്ചകൾ തേടുന്നു.
വഴിയോരങ്ങളിൽ വീണു കഴിയുന്ന മിഴികളിൽ,
പ്രഭാതത്തിന്റെ പ്രതിഫലനം തെളിയുന്നു.

ചൂടു പിടിച്ചിരിയ്ക്കുന്ന ദിനങ്ങളുടെ ഓർമ്മ,
സന്ധ്യയുടെ മൃദുവായ ചുംബനത്തിൽ വീണു പടരുന്നു.
നിശ്ശബ്ദതയുടെ സംഗീതത്തിൽ ഒരു സ്വരം,
ഹൃദയത്തിലേക്ക് തെളിയുന്ന പ്രതീക്ഷയായ് മാറുന്നു.

ജീ ആർ കവിയൂർ 
30 03 2026
( കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത