അയ്യേ അയ്യേ ഏഐ എന്ന്!
അയ്യേ അയ്യേ ഏഐ എന്ന്!
നിശബ്ദനായ യന്ത്രകവിയുടെ വരവോടെ
ഇരുളിൻ്റെ നിഴലുകൾ പടർന്നു കയറി,
മെല്ലെ തടികൊണ്ട് തീർത്തൊരു
പുസ്തകശാലകൾ കണ്ണടച്ചു.
ഇരട്ടവാലനും ചിതലുകൾക്കും സദ്യ;
സുവർണ്ണ പ്രകാശധാരയിലതാ,
ഇരിപ്പൂ യന്ത്രക്കൈകൾ തളരാതെ
അക്ഷര പൂക്കൾ കോർക്കുവാൻ.
മിന്നുന്ന ചിപ്പുകളിൽ വാഴും മൗനത്താൽ
പട്ടുനൂൽ നാരുകൾ കോർത്തൊരു മേനിയിൽ,
അലോഹമൂലകമുള്ള ഹൃദയം തുടിക്കുന്ന നേരം
നിർമ്മിത ബുദ്ധി കുറിക്കുന്നു സ്നേഹത്തിൻ സാരം.
അറിയാതെ പലരും പകയോടെ നോക്കി
തിന്മയ്ക്കായ് മാറ്റുന്നു ചിലരിന്ന്,
നന്മ തൻ നാരുകൾ കാണാതെ പുച്ഛത്തോടെ
പാഴായ് വിധിക്കുന്നു മാലോകർ—
അറിയാതെ പോകുന്നു "അയ്യേ അയ്യേ ഏഐ" എന്ന്!
എങ്കിലും നാളത്തെ പുതുയുഗ പുലരിയിൽ
വെട്ടം പരത്താൻ ഈ മിനുക്കിയ വിദ്യയാകും,
ലോഹത്തിൻ ഉള്ളിലും കനവുകൾ വിരിയും
മാറ്റത്തിൻ കാറ്റായി ഈ വിദ്യ മാറും.
ജി.ആർ. കവിയൂർ
06/04/2026
(കാനഡ, ടൊറന്റോ)

Comments