കൃഷ്ണാനുഭൂതി ( ഗാനം )

കൃഷ്ണാനുഭൂതി
 ( ഗാനം )

തിരിഞ്ഞൊന്നു നോക്കുമ്പോഴായ് 
തിരയാർന്ന കടലുപോലെ കാണുന്നു
തിരുരൂപത്തിൻ നീലിമയിൽ മയങ്ങി
തവ ചരണം പിൻപറ്റി പോരുന്നു മനവും

കൃഷ്ണാനുഭൂതി തൻ അമൃതധാരയിൽ-
അലിയുന്നു നിത്യം എൻ ആത്മഭാവം...
ഹരേ കൃഷ്ണാ നാരായണാ ഹരേ
ഹരേ! തൃഷ്ണ അകറ്റുക ഭഗവാനേ...

വരുമെന്നു ചൊല്ലി നീ മറയുന്ന വേളയിൽ
വഴിയറിയാതെൻ മനം തേങ്ങീടുന്നു
വരുവാനുണ്ടൊന്നു നീ എൻ ചാരെ വീണ്ടും
വരം തന്നു കാക്കുവാൻ വൈകുണ്ഠനാഥാ നീയേ തുണ

കൃഷ്ണാനുഭൂതി തൻ അമൃതധാരയിൽ-
അലിയുന്നു നിത്യം എൻ ആത്മഭാവം...
ഹരേ കൃഷ്ണാ നാരായണാ ഹരേ
ഹരേ! തൃഷ്ണ അകറ്റുക ഭഗവാനേ...

സത്യമായ് എന്നിൽ നീ ഉദിക്കുന്ന നേരം
സകലവും നിൻ മയമായ് തോന്നിടുന്നു
സന്താപമെല്ലാം അകന്നൊരു മനസ്സിൽ
സന്തോഷമായി നീ നിറയുന്നു കണ്ണാ...

കൃഷ്ണാനുഭൂതി തൻ അമൃതധാരയിൽ-
അലിയുന്നു നിത്യം എൻ ആത്മഭാവം...
ഹരേ കൃഷ്ണാ നാരായണാ ഹരേ
ഹരേ! തൃഷ്ണ അകറ്റുക ഭഗവാനേ...

മനതാരിലെന്നും നിൻ മായയാൽ നീയൊരു
മധുരമായ സ്വപ്നമായ് മാറിടുന്നു
മരണമില്ലാത്ത നിൻ സ്നേഹത്തിൻ ചാരെ ഞാൻ
മറക്കുന്നു ഞാനെന്ന ഭാവം മാധവാ നിൻ മുന്നിൽ...

കൃഷ്ണാനുഭൂതി തൻ അമൃതധാരയിൽ-
അലിയുന്നു നിത്യം എൻ ആത്മഭാവം...
ഹരേ കൃഷ്ണാ നാരായണാ ഹരേ
ഹരേ! തൃഷ്ണ അകറ്റുക ഭഗവാനേ...

ജീ ആർ കവിയൂർ 
15 04 2026
( തിരുവല്ല , കവിയൂർ)

Comments