സുഖമായി കഴിയുക
സുഖമായി കഴിയുക
കണ്ണുകളിൽ നിറയുന്നു
കനവായി നീയായിരം
നിനവോളമെത്തുമ്പോഴേക്കും
എവിടെപ്പോയി മറയുന്നു
നിൻ സിന്ദൂരരേഖയിൽ
ഒളിമിന്നും വർണ്ണങ്ങൾ
സായംസന്ധ്യയുടെ കിരണമായ്
കുളിർകാറ്റായി വസന്തമായ്
മാറുവാൻ അനുദിനം
കൊതിക്കുമ്പോളെന്തേ
മേഘ കീറൽ മറയുന്ന
ചന്ദ്രികയായ് മാറുന്നു നീ
എത്രനാളിങ്ങനെ
ഓർമ്മകളിൽ മാത്രമായ്
കഴിയുമെന്ന് അറിയില്ല
എവിടെയായിരുന്നാലും നീ
സുഖമായി കഴിയുക ഓമലേ
ജീ ആർ കവിയൂർ
07 10 2022
Comments