അറിഞ്ഞു നിന്നെ

അറിഞ്ഞു നിന്നെ 

നിൻ വരികളിലൂടെ
 കണ്ണോടിക്കവേ
 കണ്ടു ഞാൻ അങ്ങ്
 ഉദിച്ചുയരും സൂര്യനെയും 
കടലയുടെ തേങ്ങലും 

കരയുടെ പരിഭവമില്ലാത്ത
 നിസ്സഹായവസ്ഥയും 
തനിച്ചിരുന്നാടുന്ന ഊഞ്ഞാലും 
മനസ്സ് പെയ്തൊഴിഞ്ഞ്
നനവാർന്ന പാലവും കടന്ന് 
ഇല വീണ വഴികളും  
കടക്കുമ്പോൾ പൊടുന്നനെ 
വീണുടഞ്ഞു ആലിപ്പഴവും 
കുളിർ കാറ്റും അത്
നൽകും രോമാഞ്ചവും 

മനസ്സു വീണ്ടും ആഴി കടലായി 
കരയോട് പരിഭവിക്കുന്നതും 
കായലും കരയും തമ്മിലുള്ള 
മുട്ടിയുമ്മലും തീരത്ത് 
ഓലപ്പീലി ചൂടും ഒരായിരം കേര വൃക്ഷത്തലപ്പുകളും 

തേയില പൂക്കും മരക്കാടും മാമലയും 
കടന്നു നീ ഓർമ്മകളുടെ പിഴുപ്പുമായി താഴ്വാരങ്ങളിലൂടെ കണ്ണും നട്ടിരിപ്പൂ
നേരം പോയത് അറിഞ്ഞില്ല 
നിലാവ് പൂത്തുലഞ്ഞു ചക്രവാള 
കടലിൽ നിന്നും പൊങ്ങിവന്നതും
വായിച്ചിരുന്നു നിന്നെയുമറിഞ്ഞു
 നിൻ വിഷാദവും അറിഞ്ഞ്
എന്നുള്ളിൽ എവിടെയോ 
ഒരു തേങ്ങൽ മാത്രം നിറഞ്ഞു 

ജീ ആർ കവിയൂർ 
31 10 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “