പടരുന്നു കവിതയായി (ഗസൽ )

പടരുന്നു കവിതയായി (ഗസൽ )

ശാന്തമായി പൂത്തുലഞ്ഞു 
നിൽക്കും പ്രണയപുഷ്പമേ 
നിൻ നീലിമയാലാകാശ 
വർണ്ണം അലിഞ്ഞുചേർന്നല്ലോ 

കുറുകി പറക്കും ചിറകടികൾ 
അധരങ്ങളിൽ മധുരം 
ചുംബിച്ച് അകലുന്ന നേരം 
വിരഹമകലുന്നുവോ 

മൗനം ഉടച്ചു പാടിയ 
മുരളികയിലെ തേങ്ങലായ്
നീ നൽകിയകന്നു വസന്തം 
ഇന്ന് എൻ വിരൽത്തുമ്പിൽ 
പടരുന്നു കവിതയായി 

ജീ ആർ കവിയൂർ 
21 10 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “