ഗാനം

ഗാനം 

ഏതോ വിഷാദം ഉള്ളിൽ ഉറങ്ങിയുണര്ന്നൊരു നേരം 
നീയല്ലാതെ ഇല്ലൊരു മുഖമെന്നിൽ തെളിയുന്നു , മറവിക്ക് മുടിവുണ്ടോ  

എന്നാത്മ നൊമ്പരങ്ങൾക്ക് 
തീരമുണ്ടോ 
അലകടലലെത്താത്ത 
തീരമുണ്ടോ 
എൻ അഴലിന് തീരമുണ്ടോ

ഏതോ വിഷാദം ഉള്ളിൽ ഉറങ്ങിയുണര്ന്നൊരു നേരം 
നീയല്ലാതെ ഇല്ലൊരു മുഖമെന്നിൽ തെളിയുന്നു , മറവിക്ക് മുടിവുണ്ടോ  

അണയും മുൻമ്പേ ആളിക്കത്തും 
എണ്ണ തീരുന്ന വിളക്ക് അല്ലോ 
ഈ ജീവിതമിപ്പോൾ 
അറിയുന്നുണ്ടോ 
നീയറിയുന്നുണ്ടോ പ്രിയനേ

ഏതോ വിഷാദം ഉള്ളിൽ ഉറങ്ങിയുണര്ന്നൊരു നേരം 
നീയല്ലാതെ ഇല്ലൊരു മുഖമെന്നിൽ തെളിയുന്നു , മറവിക്ക് മുടിവുണ്ടോ  

ജീ ആർ കവിയൂർ
13 10 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “