കാത്തിരിക്കുന്നുവല്ലോ
കാത്തിരിക്കുന്നുവല്ലോ
നീ തന്ന ഓർമ്മകൾ
എനിക്കെന്നുമെന്നും
മധുര നോവുകളായിരുന്നു
ആരോടും പറയാനാവാതെ
നെഞ്ചിനുള്ളിലൊതുക്കി
താലോലിക്കുന്നവയായിരുന്നു
നീയെന്ന തണൽ തേടി
അലയാത്തിടങ്ങളില്ല
അഴലിന്റെ നോവുകൾ
പറയാനടുക്കുമ്പോഴേക്കും
മൗനം പൂണ്ട്
കടന്നകലുന്നുവോ പ്രിയതേ
എന്നിനി കാണും
എല്ലാം പറയും
തോൾ ചാരിയിരിക്കും
വല്ലാത്ത കൊതിയോടെ
കാത്തിരിക്കുന്നുവല്ലോ
ജീ ആർ കവിയൂർ
Comments