അനുഗ്രഹിക്കേണമേ

അനുഗ്രഹിക്കേണമേ 

ഓർക്കുന്നു നിന്നെ ഞാനെന്നും 
ഒഴിയാതെരിക്കട്ടെ മനതാരിൽ 
ഓമൽ ചിന്തകളാൽ നിറയട്ടെ 
ഒഴുകി വരട്ടെ നിൻ നാമം നാവിൽ 

അമലേ വിമലേ ദേവി 
ആത്മ സംരക്ഷകേ
ആലംബ ദായിനി അമ്മേ 
അവിടുത്തെ കൃപയില്ലാതെ 
മറ്റൊന്നില്ലയെനിക്കാശ്രയം 

അഷ്ടൈശ്വര്യ സിദ്ധികളൾ
അരുളണമേ  ജഗദംബികേ 
അകലെ നീ എന്നുമെന്നെ 
അനുഗ്രഹിക്കേണമേ അമ്മേ 

ജീ ആർ കവിയൂർ 
06 10 2022

Comments