മറക്കുവാനാവുന്നില്ലല്ലോ(ഗാനം)

മറക്കുവാനാവുന്നില്ലല്ലോ(ഗാനം)


ഇറനുടുത്തൊരു 
സന്ധ്യതൻ മാനത്ത് 
വിളറിവെളുത്ത 
ചിരിയുമായി വന്നൊരു 

അമ്പിളി പൂവിനെ
കണ്ടു മനം തുടിച്ചു 
ഓർമ്മകളൊക്കെ 
പിറകോട്ടു പോയി 

ചെറുപുഞ്ചിരിയാൽ 
നീ നടന്നകന്നത് 
ഇന്നുമെൻ മനതാരിൽ 
തെളിഞ്ഞു നിൽപ്പൂ 

പട്ടുപാവാടയും പൂവുള്ള
 ഉടുപ്പുമിട്ടു നീ ഒരു 
മാലാഖയായി മാറിയിന്നും
അതു കണ്ട ഞാനങ്ങു

ഒരു കൗമാരക്കാരനായ്
മാറിയല്ലോ , എത്ര മറക്കുവാൻ 
ശ്രമിച്ചിട്ടുമെന്തേ  മറക്കുവാൻ ആവുന്നില്ലല്ലോ സഖീ
 മറക്കുവാനാവുന്നില്ലല്ലോ 

ജീആർ കവിയൂർ
27 10 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “