ജഗജനനീ ശരണം

ജഗജനനീ ശരണം 

അമ്മേ അമ്മേ ശരണം 
ദേവി ദേവീ ശരണം 
ജഗ ജനനി അമ്മേ ശരണം

അരുണകിരണ പ്രഭ ചൊരിയും 
അക്ഷിയാർന്നവളേ അമ്മേ
അഴലാറ്റി തരിക അംബികേ
അണയാതെ കാത്തു കോൾകെൻ
അകതാരിലെ ആത്മ ജ്യോതി 

അമ്മേ അമ്മേ ശരണം 
ദേവി ദേവീ ശരണം 
ജഗ ജനനി അമ്മേ ശരണം

അവിടുന്ന് ഉഗ്രരൂപിണിയായി 
അസുരനാം മധു കൈടവനെ 
അവനിയിൽ നിന്നുമകറ്റി  
അടവിയിൽ സുഖ ശാന്തി നൽകി നീ
ആത്മജ്ഞാനത്തിൻ പൊരുളല്ലോ നീ 

അമ്മേ അമ്മേ ശരണം 
ദേവി ദേവീ ശരണം 
ജഗ ജനനി അമ്മേ ശരണം

ആടി നീയാടിയങ്ങും രുധിര കലിയോടെ 
അഴിയാത്ത കോപമകറ്റാൻ വന്ന രുദ്രനെ 
അവിടുത്തെ കാലടിയിലമർത്തി 
അതറിഞ്ഞു ശിശുവായി മാറിയ ശിവനുടെ 
ആപധുയകറ്റി നീ നന്മ മുലനൽകിയില്ലേ 
ആപൽ ബാന്ധവേ സകലതിനും പൊരുളെ 

അമ്മേ അമ്മേ ശരണം 
ദേവി ദേവീ ശരണം 
ജഗ ജനനി അമ്മേ ശരണം 

ജീ ആർ കവിയൂർ
02 10 2022


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “