ശരണം തേടാം

ശരണം തേടാം

സൂക്ഷിച്ചു വച്ച നിമിഷങ്ങളെ യെങ്ങനെ ചിലവഴിച്ചു ? എനിയ്ക്കിന്നറിയില്ല !

ജീവിയ്ക്കുവാൻ വേണ്ടി 
മാറ്റിവയ്ക്കപ്പെട്ട വയായിരുന്നു !
സമയം കടന്നു പോയി !?

പക്ഷേ  ...! എങ്ങനെ കടന്നുപോയെന്നറിയുന്നതേയില്ല  ! 
ജീവിതം   കെട്ടിപ്പെടുക്കുവാനുള്ളപാച്ചിലിൽ 
ചുമലിലെടുത്തു നടന്നവർ !
ചുമലോളം വളർന്നിരിയ്ക്കുന്നു  !
ഞാനറിഞ്ഞതേയില്ലയീ വളർച്ച  !?

വാടകവീട്ടിൽ തുടങ്ങിയ ജീവിതം  !?
എനിയ്ക്കീ വാടക വീട്ടിൽ തുടങ്ങിയ ജീവിതം  !
എപ്പോഴാണ് സ്വന്തം വീട്ടിലായ തെന്നറിഞ്ഞതേയില്ലല്ലോ ഞാനും !?

മൈലുകളോളം ചവിട്ടിയിരുന്നിരുചക്രവാഹനം  !
എന്നാലിന്ന് ....
നാലു ചക്ര വാഹനത്തിലെത്തിയിരിക്കുന്നിന്ന്  !

 അറിഞ്ഞതേയില്ല ഞാൻ  !

പലപ്പോഴും നമ്മുടെ ചുമതലയിലായിരുന്നു മക്കൾ  !

എന്നാൽ ഇന്ന് ശരിയ്ക്കും
 നമ്മെ ച്ചുമലിലേറ്റേണ്ടിവന്നവരും മക്കളും കരുതിയിരുന്നില്ല 
ജീവിതം..... എങ്ങോട്ടേയ്ക്കെന്ന്  ?

ആഗ്രഹങ്ങൾ പൂർത്തീകരിയ്ക്കുവാൻ . 
മാതാപിതാക്കളുടെ പണത്താലും...?!

സ്വന്തം വീട്ടിൽ ചെലവിനുള്ളവരുമാനം ...
സ്വയം തേടുന്നത് പറയാതിരിയ്ക്കുകയുംവയ്യ തന്നെ !

പണ്ടെവിടെക്കിടന്നാലു മുറക്കം വരും !
എന്നാലിപ്പോഴുറക്കം വരില്ല ത തെല്ലും !
 
കറുത്ത മുടിയെ നിയ്ക്കഭിമാനമായിരുന്നു  !
എന്നാലിന്ന് ....?!
മുഴുവനും വെളുത്തു തന്നേയിരിയ്ക്കുന്നിതെൻ മുടി
 
എങ്ങനെയെന്നറിയില്ല  ?!

ജോലി കിട്ടാൻ നെട്ടോട്ടമായിരുന്നിതുവരെ !
എന്നാലിന്ന്  ??? !
എപ്പോഴീലോകത്തിൽ നിന്ന് വിരമിക്കുമെന്നുള്ളതാണെന്നുടെചിന്ത  !?
എപ്പോഴാണന്നറിയില്ലെനിയ്ക്ക് !
 കുട്ടികൾക്കായി ജീവിച്ചിരുന്ന നമുക്കിന്ന്
അവർ നമ്മിൽ നിന്ന് നമ്മളെ വിട്ടകന്നു പോകുന്നുവോ..?!

 അറിയില്ല  !
എല്ലാ ബന്ധുക്കളും 
വിട്ടകന്നു പോകുന്നിന്ന് !

ഇപ്പോൾ ഇരുവർ മാത്രം  ! 

ഇനിയും എന്തൊക്കെയോ നേടണമെന്നതിയായൊരാഗ്രഹമെന്നിലുമുണ്ട്  !

പക്ഷേ.....?!
 ആവുന്നില്ല  ...!
 അറിയില്ലെനിയ്ക്കെപ്പോഴാണ് മനസ്സും ശരീരവുമായി വിട്ടകലുന്നതെന്നും  !

ഇനിയും ആവില്ലല്ലോ ...? ഈവിധ ചിന്തകൾക്ക് 
വഴി യൊരുക്കാതെ
ഭഗവൽ പാദങ്ങളിൽ 
ശരണം തേടാം  !!!
അതെ  !
നാരായണ നാമം ജപിച്ചു കൊണ്ട്
ശരണം നേടാം !!! 

ജീ. ആർ കവിയൂർ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “