നിദ്രാടനം

നിദ്രാടനം 

ഉറങ്ങുവാൻ കിടന്നിട്ടും 
വന്നില്ല നിദ്രയും വന്നതോ 
നിന്നോർമ്മ നൽകിയകന്ന
വസന്തത്തിൻ മധുരിമ 

നിൻ അധരങ്ങളിൽ വിരിഞ്ഞ 
പുഞ്ചിരിപ്പൂവും അതു തഴുകിയാകുന്ന 
കാറ്റിന്റെ മർമ്മരവും അതുതന്ന കുളിർമയിൽ വിരലുകളിൽ നിന്നും 

ഉതിർന്ന അക്ഷരമലരികളും 
അതു തന്ന ലഹരിയും 
ഉള്ളിൽ തെളിഞ്ഞ അനുഭൂതിയും 
സാഗരസംഗീതവുമെന്റെ 

നഷ്ട സ്വപ്നങ്ങളും 
ഉറക്കം ചേക്കേറാൻ 
മടിക്കുന്ന നിൻഗദകാല 
സ്മരണകളുമകലുന്നില്ലല്ലോ 

ജീ ആർ കവിയൂർ
27 10 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “