ഉൾനൊവ് (ഗസൽ)

ഉൾനൊവ് (ഗസൽ)

ഉള്ളിലെ ഉള്ളിലെ 
നൊമ്പരങ്ങളിന്നു
ആരോടു പറയും പ്രിയതേ 
ഉരുകി ഒഴുകും 
മഞ്ഞിൻ കണങ്ങൾ 
ജലധിയായി മാറുന്നു 
മിഴിനീർ കണക്കെ 

താപമകറ്റുന്നു 
നിന്നോർമ്മ 
പൂത്താലം ഏന്തി 
വന്നു നിൽക്കുന്നു 
പുഞ്ചിരി പൂവുമായ്
നിലാക്കുളിർ 
വാനിലുദിച്ചത് പോലെ 

നിൻ നിഴൽ തണലിൽ 
ഇള വേൽക്കുവാൻ 
വല്ലാത്ത മോഹം 
ഇളനീരിൻ മധുരിമ 
പ്രണയാക്ഷരങ്ങൾ 
മധുര നോവായ് പടരുന്നു 

ജീ ആർ കവിയൂർ 
12 10 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “