കാണുവാനാവില്ലല്ലോ ..!!

കാണുവാനാവില്ലല്ലോ.!!

നിന്റെ ആഗ്രഹം എന്റെ സ്വപ്നമാണ് 
ആ വഴിത്താര വളരെ ദുർഘടം 
എന്റെ മുറിവുകളുടെ ആഴം ഊഹിക്കാനാവില്ല 
നിനക്കറിയുമോ എന്റെ ഹൃദയ താളുകൾ
 വേദന നിറഞ്ഞ ഒരു പുസ്തകമാണ് 

ഓരോ താരകങ്ങളും ഉടഞ്ഞു പോകാറുണ്ട് 
കാഴ്ചയിലൂടെ മറയുന്നുവെങ്കിലും 
ചിലർ വേദനകളെ ആരെയും അറിയിക്കില്ല 
മൗനമായി സഹിക്കുകയെ ഉള്ളുവല്ലോ 

നാം ആഗ്രഹങ്ങളുടെ ലോകം കെട്ടിപ്പടുക്കുന്നു 
ഓരോ നിമിഷവും അത് ഓർമപ്പെടുത്തി കൊണ്ടേയിരിക്കും 
എപ്പോൾ പ്രണയത്തിൻ അവസാനം മരിക്കാറാകുമ്പോൾ 
അവർ രക്ഷപ്പെടും നമ്മൾ മരിച്ചു പോകും  

കാലഘട്ടത്തിന്റെ ആവശ്യമായി 
എഴുതാതെ പറ്റുകയില്ലല്ലോ 
എന്റെ ഹൃദയത്തിന്റെ മുറിവുകൾ 
ഇപ്പോഴും ഉണങ്ങിയിട്ടില്ല 
കണ്ണുനീറ്റു വീണ്, കടലാസും നനയുന്നല്ലോ 
തോന്നുന്നു തൂലികയുടെ മഷിക്ക് കൂടുതലാണെന്ന് 

അവർ എന്നോട് പരിഭവത്തിലാണ് 
എന്തെന്നാൽ ഞാൻ ഒന്നും എഴുതുന്നില്ലന്ന് 
എങ്ങനെ എഴുതുവാൻ വാക്കുകൾ 
ഒന്നുമേ മനസ്സിൽ തടയുന്നില്ലല്ലോ
വേദനകൾക്ക് നാവുണ്ടായിരുന്നുയെങ്കിൽ
അവ  ഉറച്ചു പറയുമായിരുന്നു 
ആ ഉണങ്ങാത്ത മുറിവ് എങ്ങനെ കാണിക്കും 
അവ ദൃഷ്ടിയിൽ പതിയുകയില്ലല്ലോ 

ജീആർ കവിയൂർ 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “