പ്രേരിപ്പിക്കുന്നുവല്ലോ
പ്രേരിപ്പിക്കുന്നുവല്ലോ
മേഘങ്ങൾ നിഴലുകൾ
നോക്കും നിലാ കായലിൽ
അരികിൽ നിൽക്കുമ്പോൾ
കണ്ടു ഞാൻ ഒരു നിഴൽ
വിരഹത്തിൻ വേദനയറിയാ
പൂക്കൾ വിടരുന്ന
കവിളിണകളിൽ
വിരിയുമനുരാഗം
ഇതുവരെയാരും കാണാത്ത
നിൻ മിഴികളിലെ തിളക്കവും
നിൻ മൊഴികളിൽ വിടർന്ന
പ്രണയാക്ഷര മധുരങ്ങളും
എന്നെയെറെ ജീവിക്കുവാൻ
പ്രേരിപ്പിക്കുന്നുവല്ലോ
സഖി ജീവിക്കാൻ
പ്രേരിപ്പിക്കുന്നുവല്ലോ
ജീ ആർ കവിയൂർ
16 12 2022
Comments