തീരാത്ത മോഹം

തീരാത്ത മോഹം

ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞാൻ
പൂവായ് മാറി മണം പകരുമല്ലോ
ആശകളാൽ വിരിയുമീ വാടികയിൽ
ഏതു ഋതു ആയാലും വർണ്ണമായി
നിറഞ്ഞു  നിൽക്കുമല്ലോ എങ്ങും

മണമായി ഇതളുകളിൽ പറ്റി
മുടിഇഴകളിൽ പാറി പറക്കുമല്ലോ
നഷ്ടവും ലാഭങ്ങളുടെ കണക്ക്
നോക്കാതെ നിനക്ക് ചുറ്റും നടന്നിട്ടും

വിരിഞ്ഞു നിൽക്കും
മണമായി തേനായി
ഈ വിഹായസ്സിലാകെ
പറഞ്ഞാലും തീരില്ല
പ്രണയത്തിൻ പുഷ്പമായി

ജീ ആർ കവിയൂർ
05 12 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “