അറിയുന്നവർക്കു അറിയാം

 അറിയുന്നവർക്കു അറിയാം  


നീ അപരിചിതനായിരുന്നേരം 
നീ എന്നെ നിത്യവുമൊർക്കുമായിരുന്നു 
എന്റേതാണ് എന്ന ബോധ്യമായതിനു ശേഷം 
നീ എന്നെ ഒരിക്കലും  ഓർക്കാതെയായല്ലോ 

ആരു പറഞ്ഞു വെറുക്കുന്നത് കൊണ്ട് മാത്രം 
വേദനിക്കുമെന്നു കരുതരുതേ എന്നാൽ 
ക്രമത്തിനപ്പുറം പ്രണയിച്ചാലും എറെ 
വേദന അനുഭവിക്കേണ്ടതായിവരും 

സന്ദർഭവും ചുറ്റുപാടും പറയുന്നു ഇനി 
സന്ദർശനങ്ങളൊന്നും പറ്റുകയില്ലയെന്ന് 
എന്നാലും ആഗ്രഹങ്ങളേറെ ഉള്ളതിനാൽ 
കുറച്ചു ക്ഷമയോടെ കാത്തിരിക്കുവാനുമൊരുങ്ങുക 

നിനക്ക് പ്രണയമൊന്നുമെയില്ലായിരുന്നു 
വെറും ഉണ്ട് എന്ന നടിക്കൽ മാത്രമായിരുന്നു 
ഉണ്ടായിരുന്നെങ്കിൽ ഒരൽപം പോലും 
പരസ്‌പരം കാണാതെയിരിക്കുവാനാകുമായിരുന്നോ 
നിന്നെ സ്വസ്ഥമായി ജീവിക്കാനനുവദിക്കുമായിരുന്നോ 

ഞാനൊരാളെ തിരഞ്ഞു ചേർത്തു പിടിച്ചത് 
എന്നാൽ നിന്നെ മറക്കുവാനാവാത്തതു 
കൊണ്ടാണ് എന്നാൽ എന്റെ ഭാഗ്യത്തിലില്ല 
നിന്നെ എന്നത്തേക്കു സ്വന്തമാക്കാനായില്ലല്ലോ 

പ്രണയം അകന്നിരിക്കുമ്പോൾ തോന്നുന്ന 
വികാരമല്ലല്ലോ അല്ലെ എന്നാൽ  
അടുത്തു വരാനായി ശഠിക്കുന്നത് 
പ്രണയത്തിനെ അറിയുന്നവർ മാത്രമല്ലോ 

ജീ ആർ കവിയൂർ 
20 12 2022 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “