ബന്ധങ്ങളുടെ കെട്ടുറപ്പ്

ബന്ധങ്ങളുടെ കെട്ടുറപ്പ് 

ആളുകൾ പറയാറുണ്ട് 
സ്വന്തം ബന്ധങ്ങളുടെ മുന്നിൽ 
തല കുമ്പിടുന്നത് നല്ലതാണ് 
ഞാൻ പറയുന്നു നമ്മുടെ 
ബന്ധത്തിലുള്ളവർ നമ്മെ 
തലകുമ്പിടാൻ അനുവദിക്കില്ല 

ചിലർ മറ്റുള്ളവരെ സംരക്ഷിക്കാനായ്
സ്വന്തം കാര്യങ്ങൾ മറന്നു പോകുന്നു 
മൂന്നു കാര്യങ്ങൾ ചിന്തിച്ച് ചെയ്യാവൂ 
പ്രണയം, സംസാരം ,തീരുമാനം 

നീയോ എന്നെ കൂടാതെ കഴിഞ്ഞു പോകും എന്നാൽ എന്താണെന്ന് അറിയില്ല 
എന്നാൽ  അത് പറ്റുകയില്ലല്ലോ 

ചിലരുടെ വരവ് സന്തോഷം നൽകുന്നു 
എന്നാൽ അവരുടെ തിരികെ പോക്ക് 
ഏറെ നൊമ്പരം ഉളവാക്കുന്നുവല്ലോ 

കൈപ്പാറന്ന സത്യം 
നാം ആരെയാണോ 
ഹൃദയപൂർവം സ്നേഹിക്കുന്നത് 
അവരുടെ മൂല്യം നാം അറിയാതെ കേറുന്നു 

ലോകത്തിന് സത്യം അറിഞ്ഞ് 
അവർ തിരസ്കരിക്കപ്പെടുമ്പോൾ 
അറിയുകയുള്ളൂ നമ്മുടെ വില 

ആർക്കും ഉപദ്രവം ആകാതിരിക്കുക 
അവരുടെ ശാപം നമ്മുടെ 
അനുഗ്രഹങ്ങൾക്ക് തടസ്സമായി 
മാറുന്നത് ശരിയല്ലല്ലോ 

ഓർമ്മ വയ്ക്കുക പ്രണയവും സ്നേഹവും നല്ലതുതന്നെ എന്നാൽ വീടും അയൽപക്കകാരുമായിട്ട് അരുത് 

നാം ആരെയാണോ ഏറെ സ്നേഹിക്കുന്നത് അവർ നമ്മളെ ഏറെ ദുഃഖിപ്പിക്കുകയും ചെയ്യും
അപ്പോൾ അധികം ചിരിക്കുന്നത് പേടിപ്പെടുത്തുന്നുവല്ലോ
എത്രയും ചിരിക്കുന്നുവോ 
അത്രയും കരയേണ്ടി വരുമല്ലോ 

ആരാണോ നമ്മുടെ സുഖദുഃഖങ്ങളിൽ പങ്കുകൊള്ളുന്നത് അവരല്ലോ നമുക്ക് ഏറെ സ്നേഹം തരുന്നത്  അതല്ലോ
 ബന്ധങ്ങളുടെ കെട്ടുറപ്പ് 

ജീ ആർ കവിയൂർ 
21 12 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “