നീ മാത്രമെന്തേ വന്നീല

നീ മാത്രമെന്തേ വന്നീല

അന്നു നീ എൻ മുന്നിൽ 
വന്നു കടന്നയകന്നത് 
ഇന്നുമെൻന്നുള്ളിൽ 
മഞ്ചാടിക്കുന്ന് മണി പോൽ 
ഒരു ഓർമ്മ പൊട്ടായി കിടപ്പു  

വാടാമുല്ലകൾ  
വിരിഞ്ഞു നിൽക്കുമ്പോൾ
 നിൻ പുഞ്ചിരിയിന്നും 
മനതാരീതിയിൽ തത്തിക്കളിപ്പു 
നിലാവിൻ നിഴലാർന്ന ചാരുത 
എന്നിൽ കുളിർ പകർത്തി 

തിരനോട്ടങ്ങൾ ഒക്കെയെറെ കഴിഞ്ഞു 
വേഷങ്ങൾ മാറിമാറി വന്നെങ്കിലും 
ആട്ട വിളക്കുകളണിഞ്ഞിട്ടും 
നീ മാത്രമെന്തേ വന്നീല

ജീ ആർ കവിയൂർ 
05 12 2022

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം