കാത്തിരിപ്പ്

കാത്തിരിപ്പ് 

കരിനീല മിഴിയുള്ള
കവിളത്ത് മറുകുള്ള
കളിച്ചിരി മാറാത്ത
കൽക്കണ്ടതുണ്ടേ

കരളിൽ തോട്ടല്ലോ
കനവിൽ വന്നു നീ
കാണാ കഥകൾ
കേൾപ്പിച്ചു തന്നു

കണ്ണ് തുറന്നപ്പോൾ 
കാണാമറയത്ത് പോയില്ലേ
കരിവള കിലുക്കം
കേൾക്കാനായി 
കാത്തിരുന്നു കണ്ണെ

കാലൊച്ചകൾ കെട്ടില്ലല്ലോ
കാലങ്ങളെത്രയായി
കരകാണാ തീരത്ത്
കദനങ്ങലുമായി 
കഴിയുന്നു പൊന്നേ 

കരിനീല മിഴിയുള്ള
കവിളത്ത് മറുകുള്ള
കളിച്ചിരി മാറാത്ത
കൽക്കണ്ടതുണ്ടേ

ജീ ആർ കവിയൂർ
29 12 2022




    

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “