ചുവടുകൾ

ചുവടുകൾ


കനവുകളെറെ കണ്ടു 
കാലങ്ങളെറെ കഴിഞ്ഞു 
കറുത്തിരുണ്ടവയോക്കെ 
കടലാസു പോലെ വെളുത്തു 

കാഴ്ചകളൊക്കെ മങ്ങി 
കാന്നുതിന്നു ചിന്തകൾ 
കാർമേഘം പോലെ അകന്നു 
കാർന്നോരെ എന്ന വിളി 

പിൻ നിലാവായി കേട്ടു 
പടുത്തുയർത്തിയ 
സ്വപ്നങ്ങളൊക്കെ
 ചീട്ടുകൊട്ടാരം പോലെ
 തകർന്നു വീണു 

ഇനിയെന്ന ചിന്തയകുന്നു 
എന്നു നീങ്ങിയ നിമിഷങ്ങളിലേക്ക് 
ഇത്രമേൽ പ്രകാശദൂരമോ 
ഇല്ല ഇനി യാത്രകൾക്കു മുടിവുണ്ടോ 
അതെ നിത്യശാന്തി യിലേക്കുള്ള ചുവടുകൾക്കെത്ര പൂർണ്ണചന്ദ്രന്മാരെ കണ്ടു

ജീ ആർ കവിയൂർ  


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “