ശിശിര കുളിരിൽ
ശിശിര കുളിരിൽ
സ്വപ്നം കണ്ട്
മയങ്ങുമ്പോൾ
നിൻ മിഴികളിൽ
കണ്ട് പ്രണയിച്ചു പോയി
മൊഴികൾ കേട്ട്
മുത്തം തരുവാൻ
മുതിർന്നപ്പോൾ
അറിയാതെ കണ്ണുകൾ
തുറന്നു പോയി
ഇത് വെറും കനവോ
നിനവിൽ നിന്നെ
തേടി അലയുന്നു
ഞാനിന്നും ഓമലെ
ഇനി എന്നാണോ
കാണുക അറിയില്ലല്ലോ
കാണുമ്പോൾ എൻ
സ്വപ്നത്തിൻ താക്കോൽ
നിനക്ക് തരാമല്ലോ ..
ജീ ആർ കവിയൂർ
16 12 2022
Comments