കന്മഷം

കണ്ണാടിയാറ്റിലേക്കു മിഴിനട്ടിരിക്കെ
കണ്ടു വെള്ളാരം കല്ലുകളൊക്കെ
കമ്മലിൽ പതിച്ച കന്മദം പോലെ
കരളിൽ പതിയുന്നവളുടെ ഓർമ്മകൾ
കരിവളതരിവള കിലുക്കം പോലൊഴുകി
കരിമഷി ചാന്തും വാരി തൂവി കണ്ണിൽ
കൊത്തിയെഴുതിയ കവിതപോലെ
കമനീയമായി കാത്തുസൂക്ഷിക്കും
കാതലിയവളുടെ കന്മഷം മാത്രം
കടകണ്ണിൽ തെളിഞ്ഞു മോഹനം
Comments