എന്റെ പുലമ്പലുകള്‍ -70

എന്റെ പുലമ്പലുകള്‍ -70

ഒരു തുള്ളി കണ്ണുനീരും കളയരുതേ
എപ്പോഴാണോ കടലതു തേടി
വരികയെന്നറിയില്ല   കൊടുക്കാൻ
ഇല്ലയൊന്നുമേ ആരുടെയും കൈയ്യിൽ
ജപനാം സംഗീതത്തിനായി പോലും
ഒരുവരിയോർമ്മയില്ലാതെ ആണേലും
ഏതു വരികളാണോ ഈശ്വരന്മാർക്കു
ഇഷ്ടമാവുന്നതു എന്നറിയില്ലല്ലോ
എഴുതുവാനിരുന്നിട്ടും ഒരു രൂപവും
ഭാവവും കിട്ടുന്നില്ലല്ലോ സ്വരഗതിക്കായി

ഓരോ അശ്രുകണങ്ങളെയും സ്നേഹിക്കുക
ഏതാണാവോ അറിയില്ലാത്മാവിനെ നീരണിയിക്കുക
വെറുതെയാണ് വഴികളെ പ്രകീർത്തിക്കുന്നു
ഉപയുക്തമാവുക നമ്മുടെ പാദങ്ങൾതന്നെയല്ലോ യാത്രക്കായ്
അവ ഈശ്വരനെ ഉയർത്തുകയും താഴ്ത്തുകയുമില്ലല്ലോ
ഇവ സ്വയം വീണടിയുന്നു നമ്മുടെ ദൃഷ്ടിയിൽ കഷ്ടം
ഓരോ തിരകളുടെയും പ്രണയം സ്വീകരിക്കുക
ഏതാണാവോ കരക്കെത്തിക്കുക എന്നറിയില്ലല്ലോ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “