അകലുന്നതെന്തേ



അകലുന്നതെന്തേ ഒരു അപ്പൂപ്പൻ താടിപോലെ
അഴക് എന്റെ ഹൃദയത്തിന്റെ നീ കണ്ടില്ല
ആഴങ്ങൾ മാത്രമായിരുന്നു നിന്റെ ലക്ഷ്യം
അത് തീർക്കും ഓളങ്ങളെ കുറിച്ച് നീ മറന്നു

എപ്പോൾ നീ എന്റെ ആയി മാറിയോ
നീയില്ലാതെ ഒരു നിമിഷംപോലും
ഓർക്കുവാൻ വയ്യാത്തൊരു അവസ്ഥ
ഞെട്ടറ്റു വീണ ഇലകണക്കെ കിടപ്പു


ജ്വലിക്കുന്ന സൂര്യനും  അൽപ്പവുമില്ല
മഴമേഘങ്ങളുമില്ലാകാശത്തു കഷ്ടം
ഒന്ന് പൊങ്ങി പറക്കാൻ ആഗ്രഹമുണ്ടെങ്കിലും
കാറ്റിനു പോലും ദയതോന്നുന്നില്ലയെന്തേ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “