കവികളോടു

എയ്യ്തു  വീഴ്ത്താന്‍ ഒരുങ്ങും കിളിയോര്‍ത്തും
പാദവക്കത്തെ വീണപൂവിനെയും
വേദനയും വേർപാടിനെയും
പ്രണയവും പ്രണയനോവിനെയും
പ്രപഞ്ചത്തിനപ്പുറത്തുള്ള എന്തിനെയും
തന്റെ തൂലികതുമ്പിൻ ചുവട്ടിലെ
ആകാശത്തു നിറക്കുന്നവനല്ലോ
സൂര്യനെത്തുന്നതിനുമപ്പുറം
സൂക്ഷ്മാംശത്തോളം എത്തുന്നവനല്ലോ
സഹൃദയ ജ്ഞാനവും അപരന്റെ സന്തോഷം
കാണുന്ന ദൈവജ്ഞരാല്ലോ ഇവരെ അല്ലോ
ഋഷി തുല്യരാമാം കവികളെന്നു
കാലം കണ്ടുപോകുന്നു  
എന്നാൽ ഇന്നെന്തേ ഇവർക്ക് സംഭവിക്കുന്നത്
കാണാതെ പോകുന്നതെന്തേ ഇവർ
വേദനയും വേദാന്തവും വേദ്യമായാതൊന്നും
ഇവരുടെ തൂലികക്ക് അന്യമാകുന്നു
ഇതാവാം ഘോര കലിയുഗത്തിന്റെ അവസ്ഥ
ഉണരൂ ഉയർത്തെഴുന്നേൽക്കു ഉയർത്തുക
ഉയിരിൻ ബലത്താൽ പടവാളാവും തൂലിക
 "ഉതിഷ്ടത ജാഗ്രത പ്രാപ്യവരാൻ നിബോധിത".  

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “