കുറും കവിതകള്‍ 679

സുഗന്ധമുള്ള കാറ്റ്
വട്ടചുറ്റും തേനീച്ചകൾ
ശാന്തമായ പുഴ ...!!

പ്രക്ഷുബ്‌ധമായ കടൽ
തലക്കുമീതെ കരച്ചിൽ .
ദേശാടന പക്ഷികൾ ..!!

പച്ചടിചീരയിൽ
പതുങ്ങി  കിടന്ന പുഴു
സുഷിരങ്ങൾ തീർത്തു...!!

സൂര്യതാപമേറ്റു
മേൽക്കൂര ഞരുങ്ങി.
ചിലച്ചു  പറന്നു ചകോരം ..!!

തുള്ളിയിട്ടു മഞ്ഞിൻ കണം.
നിർത്താതെ കുരച്ചുനായ
ഒരു അപരിചിതൻ മുറ്റത്തു ...!!

നങ്കുരമിട്ട കപ്പൽ
അസഹനീയമായ ചൂട് .
താണു പറന്നു കടൽകാക്കകൾ ...!!

അടുക്കളജാലകത്തിലൂടെ
മണം പിടിച്ചു  പതുങ്ങി പൂച്ച .
ഉയർന്നു താഴുന്നു ചൂല് ..!!

വെച്ചു പോകുന്ന ചുവടുകൾ
നരച്ച പലകകൾ .
ഒന്നിൽ മങ്ങിയ അക്ഷരങ്ങൾ ...

ഉറക്കമില്ലായ്മ
നനഞ്ഞ ജാലകം.
നിലാവിൻ എത്തി നോട്ടം ..!!

വസന്തത്തിലെ  സന്ധ്യ
നക്ഷത്രകൂട്ടം
നനഞ്ഞ ചില്ലകളിൽ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “