എന്റെ പ്രപഞ്ചം

എന്റെ പ്രപഞ്ചം

Image may contain: ocean, sky, outdoor, nature and water

നമ്മുടെ ചിന്തകളൊക്കെ  
മേഘത്തിന് മേൽ പൊങ്ങികിടന്നു
ഓർമ്മകളൊക്കെ കാടുകയറി

നമ്മുടെ പ്രണയം
സാഗരത്തിൽ നീന്തി തുടിച്ചു
നിര്‍വൃതിയുടെ മഴനനഞ്ഞു

കാറ്റിന്റെ കൈകളിൽ പെട്ട്
താഴ് വാര പുൽത്തകിടികളിലൂടെ നടന്നു
പുഴയുടെ പുളിനത്തിൽ പെട്ട്
മഞ്ഞായി പർവ്വത നെറുകയിലേറി
.
സന്തോഷത്താൽ നമ്മൾ
 നൃത്തം ചവുട്ടി
അട്ടഹസിച്ചു  കരഞ്ഞു കൂകി
കെട്ടിപ്പിടിച്ചു ഉമ്മവച്ചു സ്നേഹത്താൽ

എല്ലാം മറന്നു
നമ്മളെയും മറന്നു
സ്വപനങ്ങളിൽ മുങ്ങി മയങ്ങുമ്പോൾ

ആരുകണ്ടാലും അസൂയപ്പെടും പോലെ
നമുക്കായി അലങ്കരിക്കപ്പെട്ട
പാതകൾ പൂവണിഞ്ഞു

നിന്റെ ചിന്തകളുടെ ബലത്താൽ
ഞാൻ ശ്വാസോച്ഛാസം നടത്തി
ഞാൻ എന്റെ അസ്തിത്വം നിലനിർത്തി

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “