ഭക്തിതന്‍ നറുനെയ്യില്‍

കണ്ണന്റെ  രാധികയല്ലേ
കണ്ണേറും  ആരാധികയല്ലേ
കണ്മഷമകറ്റും ഭക്തിയല്ലേ
കണ്ണാ നീ മായകള്‍ കാട്ടുവതല്ലേ

ഭ്രമരമായി ചുറ്റുന്നു
നീ ഭാമയോടോപ്പം
പ്രേമം മീരയോടോ
പ്രിയമാനസാ പറയു..

ആടിപ്പാടി നടക്കും
അമ്പാടിക്കു പ്രിയനാം
അബുജലോജനാ  നീ
അന്‍മ്പോടെ കാക്കണേ ..!!


ഭക്തിതന്‍ മധുരം
മധുരയില്‍ ഉള്ളവര്‍ക്ക് മാത്രമല്ല
മാധവാ നീ എല്ലാവരുടെയും
അകതാരില്‍ നിറക്കുക കരുണാലോ ..!!


ഭക്തിതന്‍  നറുനെയ്യില്‍
കത്തുമെന്‍ ആത്മാവിന്‍
കൈത്തിരി അണയാതെ
നിത്യം  കാകേണമേ കണ്ണാ...!! 



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “