Posts

Showing posts from November, 2024

ഏകാന്ത ചിന്തകൾ 15

ഏകാന്ത ചിന്തകൾ 15 യഥാർത്ഥ സുഹൃത്ത് നമ്മുടെ ജീവിതത്തിൻ പെരുമഴയായി സ്നേഹ കണങ്ങൾ ചിതറി നിൽക്കും, ഉണർന്നാലും സ്വപ്നത്തിനും കൂട്ടായി നിലകൊള്ളും ഈ സ്നേഹ പായൽ. വിഷമത്തിൽ ഒപ്പം നില്ക്കുന്നവൻ, ഹൃദയത്തിൽ ഇടം നിറയ്ക്കുന്നവൻ, ഓർമ്മകളിൽ ഒരായുസ്സുമാകുന്ന ആ സ്നേഹത്തിൻ നന്മ മറക്കാനോ? വാക്കുകളിൽ പുഞ്ചിരി വീണാൽ കണ്ണുകളിൽ പ്രണയം തെളിയും, അറിയാതെ സ്നേഹം വളരുമ്പോൾ മുറിപ്പാടുകൾ മറക്കും നമുക്ക്. വേറൊരാൾക്ക് വേണ്ടി തങ്ങളെ ഒഴിവാക്കത്തവനും ഹൃത്തിൽ സുഖം ഉണ്ടോ എന്നാരായുന്നവനല്ലോ യഥാർത്ഥ സുഹൃത്ത്. ജീ ആർ കവിയൂർ 06 11 2024

ഏകാന്ത ചിന്തകൾ 14

ഏകാന്ത ചിന്തകൾ 14  പരസ്പരം പകരില്ലൊരു തണലാണെങ്കിൽ ആ ബന്ധം ശൂന്യതയായി തീരും, വാക്കുകൾ മൂകമായ് നിശ്ശബ്ദമാവുമ്പോൾ ഹൃദയങ്ങൾ പാതി ഒഴിഞ്ഞുപോകും. ഒരുപാട് അടുത്ത് നിൽക്കുമ്പോഴും ദൂരം നമ്മെ വേർതിരിക്കും, മനസ്സിലേറ്റിയില്ലെങ്കിൽ ഒരുനാളും സ്നേഹത്തിന്റെ ചൂടുപോലും മങ്ങും. വിശ്വാസം മാഞ്ഞു പൊയ്കൊണ്ടിരിക്കുമ്പോൾ അവിടെ കരഞ്ഞീറും ഉള്ളം, പരസ്പരം അടുക്കിയാൽ മാത്രം നിൽക്കുമെന്തേ സ്നേഹത്തിൻ ഈ ശാശ്വത സ്‌നിഗ്ധത. ജീ ആർ കവിയൂർ 06 11 2024 

ഏകാന്ത ചിന്തകൾ 13

ഏകാന്ത ചിന്തകൾ 13 വളരെ സമ്പന്നരാം ധനത്തിൻ മറുപടിയിൽ, എന്നാലും ഹൃദയത്തിൽ നല്കാം നിഷ്കളങ്ക സ്നേഹം; കേട്ടിട്ടില്ലേ പ്രിയതമേ, എല്ലാം കാണിക്കാൻ, സ്നേഹത്തിലാണെല്ലാം നേടാൻ ഉള്ള ചിന്തകൾ. അർത്ഥങ്ങളാൽ സുഖമല്ല, ഒടുങ്ങാത്തതല്ല, ഹൃദയം നന്മകളാൽ സമ്പന്നമാകുമ്പോൾ; ധനം കൊണ്ടു കുലീൻരായീട്ടെങ്ങു പോന്നാലും, ഹൃദയത്തിൽ നന്മ താൻ വിടരുമ്പോൾ സംതൃപ്തം. ദുരിതകാലത്തിൽ കൈത്താങ്ങും നന്മയാണ്, ഹൃദയത്തിൻ മറുചൂടിൽ ധനം കൊള്ളുകയില്ല; ആകാശങ്ങൾ താങ്ങുന്ന, പൊൻസ്നേഹമുണ്ട്, ധനം കൊണ്ടു നേടാനാവാത്ത ലോകം മൊത്തവും. ജീ ആർ കവിയൂർ 05 11 2024 

നീയെൻ ഉള്ളിൽ വിരിയുന്ന

നീയെൻ ഉള്ളിൽ വിരിയുന്ന സ്നേഹത്തിൻ ദിവ്യജ്യോതിസല്ലേ നിത്യം നിൻ നാമസങ്കീർത്തനം എൻ നാവിനു പുണ്യമല്ലേ മുഴുവൻ ജീവിതം നീയെന്നിലായ് തീർത്ഥം പോലെ പടരുന്നു നീ കരുണയാൽ നിറഞ്ഞ് നൽകുന്ന അനുഗ്രഹസ്നേഹമല്ലേ നീയെന്നിൽ പൂക്കുന്ന വിശ്വാസമാം ഉത്സവം തന്നെയല്ലേ ഭയമില്ലാതെ ധൈര്യമായി മുന്നേറാം നീ വഴി നയിക്കുന്നിടത്തോളം എൻ ശ്വാസത്തെ നീ മനസിലാക്കി ഈ ജീവിതത്തെ പുതുക്കുന്നു ഈ ഹൃദയസദനം നിനക്കായ് പകർന്ന് നൽകി സന്തോഷിക്കുന്നു ജീ ആർ കവിയൂർ 05 11 2024 

തീരം തേടി

തുലാ മാനമിരുണ്ടു  തൂവൽക്കൊഴിച്ചു മാരിക്കാറുകൾ  തുള്ളി തുളുമ്പി ഒഴുകി  പുഴയൊക്കെ കണ്ട് മനസ്സിൽ അക്ഷര വർണ്ണങ്ങൾ   പീലി വിടർത്തിയാടി  ഓർമ്മകളുടെ കളിയോടം  തുഴഞ്ഞു മെല്ലെ കാലം  ജനിമൃതികൾക്കിടയിൽ  നരവീണ ജീവിത വഞ്ചി  കരകാണാക്കടലയിൽ  തുഴയെറിഞ്ഞു തീരം തേടി  ജീ ആർ കവിയൂർ  04 11 2024

ഏകാന്ത ചിന്തകൾ 12

ഏകാന്ത ചിന്തകൾ 12 തോറ്റുപോയ ഒരു നിമിഷത്തിൽ കണ്ണാടിപോലെ മിന്നും ഒരൊളി, കാട്ടുവഴിയിൽ നിശ്ശബ്ദമായി മിഴിവുണരുന്നു ചെറുതായി. ആകാശത്തിന്റെ തിരമാലയിൽ നിറയുന്നു നിശകളിൽ വെളിച്ചം, തണലിൽ തുളുമ്പുന്ന പ്രതീക്ഷകൾ, ഇരുളിൽ പൂക്കുന്ന സ്വപ്നങ്ങൾ. വെറുതേ പിഴച്ചൊരു നിലാവല്ല, മിഴിമടക്കിയ ഒരാശ പറയുന്നു, ചുറ്റുമെല്ലാം ഇരുള്‍ക്കടന്നു നമ്മുടെ വഴിയും തെളിയുന്നു. ജീ ആർ കവിയൂർ 04 11 2024 

മനസ്സിൽ വിരുന്നു വന്നു

ഇന്നലെ പെയ്ത മഴയും ഈറൻ സന്ധ്യയും കുളിർ നിലാവും നിന്നോർമ്മ മനസ്സിൽ വിരുന്നു വന്നു നീ വരും വഴികളും പാതയോരങ്ങളിലെ  പൂത്തു നിൽക്കും ചോല മരങ്ങളും തേൻ പകരും സ്വപ്നങ്ങളായ്  വിരഹ നോവ് പകർന്നു  കണ്ണുനീർ പൊഴിയുന്നു  രാപകലുകൾ നിന്റെ നിഴലുകൾ മാത്രം എന്നിൽ നിറഞ്ഞുനിന്നു നിന്‍റെ ഓർമ്മകളിൽ ഞാൻ വിഹരിക്കുന്നു ഓരോ നിമിഷം പകൽ വിരിഞ്ഞ പൂമണം രാവിൽ ഗാന്ധമായ് പരന്നു ഇന്നലെ പെയ്ത മഴയും ഈറൻ സന്ധ്യയും കുളിർ നിലാവും നിന്നോർമ്മ മനസ്സിൽ വിരുന്നു വന്നു ജീ ആർ കവിയൂർ 04 11 2024 

ഏകാന്ത ചിന്തകൾ 11

ഏകാന്ത ചിന്തകൾ 11 ഏതൊരു രാഗമോ ഏതു താളം എന്തെന്നറിയാതെ മിഴിച്ചു നിൽക്കും എവിടെ നിന്നു വന്നുവോ ഇനി എവിടെക്കു പോകുമോ അറിയില്ല നിശ്ചിതമില്ല ഓരോ ചുവടും കാഴ്ചകളിൽ കനം നിറയും തേടിയിടമൊക്കെ നീളാതെ, ചിന്തകളിൽ പകൽ പായും ഓർമ്മകൾ ഓടുന്ന വീഥിയിൽ ചില നിമിഷങ്ങൾ തുണയായ് അനുകരണ ചുംബനമേകി, ഇടവേളകളിൽ അനുനാദം തരളിത ഭാവമല്ലോ ഈ ജീവിതം നിന്നെ വരവേൽക്കാൻ ജനനം വിട്ടുപോകാൻ മണ്ണിന് സമർപ്പണം നിത്യ സാന്നിധ്യം, അവിരത പ്രണയം ജീ ആർ കവിയൂർ 04 11 2024 

ഓർമ്മകളായ് ശാന്തമാക്കുന്നു.

ഓർമ്മകളായ് ശാന്തമാക്കുന്നു. ആരോട് പറയുമിനി ഞായെൻ മനസ്സിലെ മധുര നൊമ്പരങ്ങൾ നൊന്തൊക്കെ കുറിച്ചിട്ടു പ്രണയാക്ഷരങ്ങളായി നിൻ മിഴിയിലായ് കണ്ടതൊക്കെ മനം മറന്നുറങ്ങുന്നു കാലങ്ങളായ്, പകൽ പോലും നിൻ ഓർമ്മകളുടെ നീരാളി പിടുത്തത്തിൽ മുറുകി, തണുത്തുറഞ്ഞൊരു കനലായി. ഓരോ ദൂരം കുറയുമ്പോഴും എത്രയും അടുത്തു നിൽക്കുവാൻ, ഹൃദയം മിടിച്ചു അറിയാതെ മെല്ലെ വെമ്പൽ കൊണ്ട് തേടി നിൻ സാന്നിധ്യം. ചൊല്ലാത്ത വാക്കുകളുടെ സാന്ദ്രത മരുന്നു പോലെ ഒപ്പമുണ്ട്, നിന്‍റെ മൗനം കൂടി ഒരുപാട് ഓർമ്മകളായ് ശാന്തമാക്കുന്നു. ജീ ആർ കവിയൂർ 03 11 2024

എന്നും നിലനിൽക്കട്ടെ.

സൂര്യനും ചന്ദ്രനും ഉള്ളതുവരെ രാവും പകലും ഉണ്ടാകും, നമ്മുടെ ഈ സ്നേഹം ഇതുപോലെ എല്ലാ കാലത്തും കൂടെയുണ്ടായിരിക്കും. നിന്റെ ശ്വാസങ്ങളുടെ സുഗന്ധം കൊണ്ടു മനസ്സിൽ നിറയുന്നു വർണ്ണങ്ങൾ, എൻ ഹൃദയത്തിൽ നീ എപ്പോഴും ഒരു സ്വപ്നം പോലെ മങ്ങാതെയിരിക്കും. സൂര്യനും ചന്ദ്രനും ഉള്ളതുവരെ ഈ പ്രണയകഥ നിലനിൽക്കും, നീ എന്റെ ഹൃദയത്തിന്റെ താളമായി ഓരോ നിമിഷവും കൂടെയുണ്ടാകും. നിന്റെ കണ്ണുകളിൽ ഞാൻ മറഞ്ഞുപോകുന്നു, ചിത്രവും സംഗീതവും നീയുള്ളിൽ, നീയില്ലാതെ സുന്ദരമല്ലയീ പ്രപഞ്ചം, ഈ ആനന്ദം എന്നും നിലനിൽക്കട്ടെ. ജീ ആർ കവിയൂർ 03 11 2024

നീ പടർന്നു ഗന്ധമായ്

നീ പടർന്നു ഗന്ധമായ്. ഇരുളല തേടി ഇരമ്പി വന്നൊരു ഈണമാർന്നിണ ചേർന്നു കിലുങ്ങും കൊലുസ്സിൻ നാദം കാതിൽ പകർന്നു കിന്നാരം മൂളും വിപഞ്ചികയായ് മനം നിന്നോർമ്മകളിൽ രമിക്കും രാഗം നിമ്ന്നോന്നതങ്ങളിൽ മധുകിനിഞ്ഞു പീലിവിടർത്തിയാടി തളർന്നു മയൂരം പെയ്തൊഴിഞ്ഞ മഴയുടെ കുളിരും കാലം വരച്ച ചിത്രം കതിരണിഞ്ഞു ചിത്തം കണ്ണുകളിൽ കനവിൻ മനോജ്ഞ ഭാവം കതിരവൻ വന്നു ചുംബന നിഴൽ പരത്തി കാതരയാം മനം തേങ്ങി തുടിച്ചു വിരഹം നിറമറിഞ്ഞു നിഴലുറഞ്ഞു മാറുന്നതും, അണയാതൊരു വെളിച്ചമാം നിൻ സ്മരണകൾ, അതിരുകളില്ലാ ഈ തീരത്തിലെഴുതുന്നു, ഓർക്കും പടവുകളിൽ നീ പടർന്നു ഗന്ധമായ്. ജീ ആർ കവിയൂർ 02 11 2024  

നിന്റെ ഓർമ്മകളുടെ രാഗം"

നിന്റെ ഓർമ്മകളുടെ രാഗം" നിന്നെ കണ്ടു മറക്കുമോ ഞാൻ, ചുണ്ടിൽ പാട്ടായ് പിറന്നു നീ. എൻ ചിന്തകളിൽ നീ കവിതയായ്, ഹൃദയ താളത്തിൽ രഹസ്യമായ്. ഓരോ സ്വപ്നത്തിൽ നീ നിറമണിയാൻ, ഓരോ വിചാരത്തിന് തൊട്ടുണർത്താൻ. നക്ഷത്രരാത്രിയുടെ നിഴലായ് നീ, മഴവില്ലിന് സ്നേഹമായ് മാറുന്നു. നിന്റെ ഓർമ്മകളുടെ മേഘം, പെയ്തു തീരാത്ത മധുരവുമായി. ഓരോ നിമിഷവും നിന്നെ കുറിച്ചുള്ള, ഗാനം മാറ്റൊലികൊള്ളുന്നു ഹൃദയത്തിൽ. എൻ സ്വരങ്ങളിലും താളങ്ങളിലും, നിന്റെ സംഗീതം കൊണ്ടു മധുരം. നീ ഇല്ലാത്തിടത്ത് പൂമഴയില്ല, നിന്റെ സാമീപ്യം ആഘോഷം. എൻ സ്നേഹസ്വപ്നങ്ങളുടെ, മോഹിപ്പിക്കുന്ന ലാസ്യമായ് നീ. ശ്വാസങ്ങളിൽ നീ സുഗന്ധമായ്, മനസ്സിൽ തിരയടിക്കും സംഗീതം. ജീ ആർ കവിയൂർ 01 11 2024

മലയായ്മയുടെ ഗീതം

മലയായ്മയുടെ ഗീതം ഹരിത ചാരുത പീലി വിടർത്തിയാടും മനോജ്ഞ തീരമേ മലയാളമേ, മലയാളമേ നിൻ തീരത്ത് പിറവികൊണ്ടത് എത്ര ഭാഗ്യം, മലയാളമേ നിൻ നാണം ചൂടിയ ഈ മാധുര്യം എന്ത് സൗഭാഗ്യം, മലയാളമേ മുളപൊട്ടി പൂത്ത കുളിരിലായിരുന്നു മാനസത്തിൻ കിനാവിൽ തീർത്തു കുളിർച്ചാൽ ഒഴുകും നദികളുടെ നാദം സഹ്യപർവ്വതം മയങ്ങും തണലിൽ കെട്ടിയാടും കഥകളി ,തെയ്യം തിറയും  എന്നും മനസ്സിൽ തോരാതെ നില്ക്കും കിളിപാട്ടും തോറ്റം പാട്ടുകളും  കളിയാടും ഗ്രാമ നന്മകളും  മണ്ണും വിണ്ണും മലയും പുഴയും  എന്നിലെ ഞാൻ തേടുന്ന വിതാനം കടലല തൊട്ടകലും തീരങ്ങളിൽ സ്നേഹം  നിറയട്ടെ മലയാളമേ ജീ ആർ കവിയൂർ 01 11 2024

നീലനിലാവിൻ ചാരുതയിൽ

നീലനിലാവിൻ ചാരുതയിൽ  നീലനിലാവിൻ ചാരുതയിൽ നിഴൽ ചേർന്നു മയങ്ങും നനവുള്ള കുളിർക്കാറ്റെ നീ മനസ്സിൽ നൽകി ആനന്ദം പൂക്കളാൽ പൂത്തുലഞ്ഞു നിൻ സ്നേഹത്തിൻ മാധുര്യം ഓർമ്മകളിൽ തീരാത്തൊരു സ്നേഹ തഴുകൽ തൂവുന്നു മഞ്ഞു വീണൊഴുകും വഴി ചെറു കാറ്റിൻ നാദം പോലെ നിറഞ്ഞ് നീ എന്റെ മനസ്സിൽ നാൾ തോറും പൂവിരിയുന്നു മിഴി നിറഞ്ഞ മേഘത്തിൻ സ്വപ്നം ഒരുകണ്ണീർ പൊഴിക്കുന്നപ്പോൾ നീയെൻ ഹൃദയത്തിലെ മായാത്ത ചിരിയോടെ വസന്തമാവുന്നു,  ജീ ആർ കവിയൂർ 01 11 2024