നീർ മിഴികളെ

നീർ മിഴികളെ 

നീർമിഴി തുള്ളികളെ 
നിഹാര ലവണ മിശ്രിതമേ
നോവിൻ ഉറവയായി 
നനഞ്ഞൊഴുകി മനസ്സിനെ 
ശുദ്ധമാക്കുന്നവളെ 

ഉള്ളിൻെറ ഉള്ളു ഉരുകി 
ഒഴുകി ഒഴുകി വരും 
മിഴിയഴകേ 
നീയാണ് എനിക്കെന്നും 

സന്തോഷ സന്താപങ്ങളിൽ 
തണലേകുന്നവളേ
നീർമിഴിപൂക്കളേ
നീ പാദപൂജക്കായ്
ഒരുങ്ങുകയോ

നീർമിഴി തുള്ളികളെ 
നിഹാര ലവണ മിശ്രിതമേ

ജീ ആർ കവിയൂർ 
19 09 2002

Comments