शाम से आँख में नमी सी है,आज फिर आपकी कमी सी है, ഗുൽസാറിന്റെ ഗസലിന്റെ പരിഭാഷ

शाम से आँख में नमी सी है,
आज फिर आपकी कमी सी है, ഗുൽസാറിന്റെ ഗസലിന്റെ പരിഭാഷ  

സായന്തനം മുതൽ 
മിഴികളിലാവേയെന്തെ
 നനവു പടരുന്നുവല്ലോ (2)

ഇന്നു വീണ്ടും നിൻ സാമീപ്യത്തിൻ
കുറവ് അറിയുന്നുവല്ലോ
സായന്തനം മുതൽ 
മിഴികളിലാവേയെന്തെ
നനവു പടരുന്നുവല്ലോ 

കുഴിച്ചു മൂടുക എന്നെ 
അൽപ്പം ലഭിക്കട്ടെ ശ്വാസം (2)
നനവ് കുറെ നേരമായ്
അൽപ്പം കുറവുള്ള പോലെ (2)

ഇന്നു വീണ്ടും നിൻ സാമീപ്യത്തിൻ
കുറവ് അറിയുന്നുവല്ലോ
നേരം നിൽക്കുന്നില്ലല്ലോ
എങ്ങുമേ ഉറച്ച് (2)

പ്രണയത്തിൻ ശീലങ്ങളൊക്കെ
മനുഷിക ഭാവങ്ങൾ തേടുന്നുവല്ലാ (2)
ഇന്നു വീണ്ടും നിൻ സാമീപ്യത്തിൻ
കുറവ് അറിയുന്നുവല്ലോ

ഒരു ബന്ധങ്ങളും ശേഷിക്കുന്നില്ല എങ്കിലും (2)
ഒരു ആത്മ സമർപ്പണം പോലെ അനുഭവപ്പെടുന്നു വല്ലോ (2)

സായന്തനം മുതൽ 
മിഴികളിലാവേയെന്തെ
നനവു പടരുന്നുവല്ലോ (2)
ഇന്നു വീണ്ടും നിൻ സാമീപ്യത്തിൻ
കുറവ് അറിയുന്നുവല്ലോ

രചന ഗുൽസാർ
പരിഭാഷ ജീ ആർ കവിയൂർ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “