നീല നീല മിഴികൾ കണ്ടു

നീല നീല മിഴികൾ കണ്ടു ഞാൻ 
കാർമേഘമാർന്നവൻെറ 
മയിൽപ്പീലി തുണ്ടൊന്നു
കാറ്റിലാടുന്നതു കണ്ടു ഞാൻ 

പാലുണ്ട് വെണ്ണകട്ടു ഗോക്കളെ
പരിപാലിക്കും ഗോവിന്ദനെ കണ്ടു ഞാൻ 
അരമണി കിങ്ങിണി തരി വളകിലുക്കി ഓടിനടക്കുന്ന അമ്പാടി കണ്ണനെ കണ്ടു ഞാൻ 

നീല നീല മിഴികൾ കണ്ടു ഞാൻ 
കാർമേഘമാർന്നവൻെറ 
മയിൽപ്പീലി തുണ്ടൊന്നു
കാറ്റിലാടുന്നതു കണ്ടു ഞാൻ 

ജീ ആർ കവിയൂർ
19 09 2022

Comments