എന്റെ പുലമ്പലുകൾ 93 (കർമ്മ ധീരാ മുന്നേറുക)

എന്റെ പുലമ്പലുകൾ 93
(കർമ്മ ധീരാ മുന്നേറുക)

പോകുവാനുണ്ട് ദൂരെയെങ്കിൽ 
വഴിയറിയാതെ വരുകിൽ 
തിരഞ്ഞു കൊള്ളുക വേഗം
ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് 
എവിടെ ശരീരത്തിനു വിശ്രമവും 
മനസ്സിനു സ്വാന്തനം ലഭിക്കുമെങ്കിൽ
നടക്കുകിലെ വഴി തെളിയുകയുളളു

പൂക്കൾ ഉപവനങ്ങളിലെ ലഭിക്കുകയുള്ളോ
ചിലത് സുന്ദരവും തന്റെ ബലത്താൽ 
ഏതു പരിതസ്ഥിതിയിലും വിരിയുന്നവയെ
കാനനം പോലും തിരഞ്ഞെടുക്കുകയുള്ളൂ 

നടക്കുക , നടന്നേ പറ്റുകയുള്ളു
 അപ്പോഴേ ഉപവനവും കാനനവും 
കൂടെ കൂടുകയുള്ളൂ 
വിരിഞ്ഞു പരിലസിച്ചെ പറ്റൂ 
ചിന്തിക്കാതിരിക്കുക എന്തു ലഭിക്കുന്നതെന്ന്
എന്ത് ലഭിക്കാതെ ഇരിക്കുന്നതെന്ന്
എന്ത് തെറ്റുമെന്നും എന്ത് ശരിയാകുമെന്ന്.
 
ഇത് നിന്റെ കർമഭൂമിയാണ് 
അറിയുക നീ കർമ്മ വീരനാണ് 
എന്തെഴുതുന്നു നീ സ്വർണ്ണവർണ്ണങ്ങളാൽ
അതുതന്നെ വരയായി തെളിയുന്നു

നിൽക്കുക , നിനക്ക് തിരികെ വരാനാവില്ല 
വീഴ്ച്ചകളിൽ നിന്നും പഠിക്കുക 
ഉടയുകയില്ല എന്നറിയുക വീഴ്ചകളാൽ

ബന്ധനത്തിൽ കഴിയും പക്ഷി 
ചിറകടിച്ചുയരുവാൻ ശ്രമിക്കുന്നുവെങ്കിലും 
അഴികളിൽ തട്ടി തളരുന്നു , എങ്കിലും 
ചങ്ങലകളുടെ കണ്ണികളുടച്ചെറിയുന്നു

സാഹസത്താൽ പറന്നുയരുന്നു 
ഒരിക്കലും നീട്ടിയ കൈകളിലെ
ധാന്യം  കൊത്തിപ്പെറുക്കാനൊരുങ്ങുകയില്ല
ഇങ്ങനെയുള്ള പറവകൾ ആകാശത്തിൻ മുഖമായി തിരഞ്ഞെടുക്കപ്പെടുകയുള്ളു.

അവയല്ലോ ചക്രവാളത്തിനപ്പുറമെത്തുകയുള്ളു
പറക്കുക പറന്നേ പറ്റുകയുള്ളൂ 
ഈ തടങ്കലിൽ നിന്നും മുക്തനായേ പറ്റൂ 
സ്വന്തമായി ആകാശം തേടിയെ പറ്റൂ ..

ജീ ആർ കവിയൂർ 
08 09 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “