കവിതയായ് പിറക്കുന്നു

കവിതയായ് പിറക്കുന്നു

നീ എന്റെ ഉള്ളിൽ 
ബാല്യകൗമാരങ്ങളുടെ 
ഓർമ്മ ചിത്രങ്ങൾ 
നിറയ്ക്കുന്നു കനവുകളായിരം 

അഷ്ടപതി പാട്ടിന്റെ 
ലയങ്ങളിൽ നഷ്ട 
പ്രണയത്തിൻ ഈരടികളെന്തേ 
രാധയ്ക്കു തോന്നിയതോ
അതോ എനിക്ക് തോന്നിയതോ

നീ എന്റെ ഉള്ളിൽ 
ബാല്യകൗമാരങ്ങളുടെ 
ഓർമ്മ ചിത്രങ്ങൾ 
നിറയ്ക്കുന്നു കനവുകളായിരം 

കാലങ്ങളൊക്കെ കഴിഞ്ഞിട്ടുമെന്തേ 
നിൻ സ്മേരമെന്നെ വേട്ടയാടുന്നു 
നിഴലായി തണലായി എൻ 
വിരൽതുമ്പിൽ കവിതയായ് പിറക്കുന്നു 

നീ എന്റെ ഉള്ളിൽ 
ബാല്യകൗമാരങ്ങളുടെ 
ഓർമ്മ ചിത്രങ്ങൾ 
നിറയ്ക്കുന്നു കനവുകളായിരം 


ജീ ആർ കവിയൂർ 
15 09 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “